Kadakalam OTT: പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന് കഥ എഴുതി സംവിധാനം ചെയ്ത ‘കാടകലം’ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയില്‍ റിലീസായി. സംസ്ഥാന പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനകം കരസ്ഥമാക്കിയിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 52-ാമത്തെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയതും കാടകലം ആയിരുന്നു.
ജിന്റോ തോമസും സഖില്‍ രവീന്ദ്രനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ‘കാടകല’ത്തിൽ മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റ് അഭിനേതാക്കൾക്കുമൊപ്പം ആദിവാസികളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പി.എസ്. ജയഹരി സംഗീതം പകരുന്നു.
കാടിന്റെ നിലനിനില്‍പ്പും ആദിവാസികളുടെ പ്രശ്നങ്ങളും അച്ഛന് മകന് ബന്ധത്തിന്റെ തീവ്രതയും നിറഞ്ഞ കഥയാണ് ‘കാടകലം’ എന്ന ചിത്രത്തിൽ പറയുന്നത്.
ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് ഉള്‍വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ക്യാമറ-റെജി ജോസഫ്, എഡിറ്റിംഗ്-അംജാത് ഹസ്സന്,കല-ബിജു ജോസഫ്, മേക്കപ്പ്- രാജേഷ് ജയന്,ബിന്ദു ബിജുകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-രാജു കുറുപ്പന്തറ.