പ്രണയം പറഞ്ഞും പ്രണയിച്ചും കാട്ര് വെളിയിടൈ ട്രെയിലറെത്തി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. സംഗീത സംവിധായകൻ എ.ആർ.റഹ്മാനും മണിരത്നവുമാണ് ലൈവിലുണ്ടായിരുന്നത്.

പ്രണയാർദ്രമായ നോട്ടങ്ങളും പ്രണയം തുളുമ്പുന്ന വാക്കുകളുമായി കാർത്തിയും അതിഥിയുമാണ് ട്രെയിലറിലുളളത്. ഒരു പൈലറ്റായാണ് കാർത്തി ചിത്രത്തിലുളളത്. അതിഥിയാവട്ടെ ഒരു ഡോക്‌ടറായും. മഞ്ഞു പെയ്യുന്ന താഴ്‌വരയിലും മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന വിമാനത്തിലും പ്രണയം പങ്കു വയ്ക്കുന്ന നായകനും നായികയുമാണ് ട്രെയിലറിലുളളത്. എന്നാൽ പ്രണയം മാത്രമല്ല കാട്ര് വെളിയിടൈയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Read More: മണിരത്നം സിനിമകളുടെ പേരും പൊരുളും

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്ര് വെളിയിടൈ പറയുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന 25 -ാം ചിത്രമാണിത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമിക്കുന്നതും.

Read More:പ്രണയദിന സമ്മാനവുമായി എ.ആർ.റഹ്മാൻ-മണിരത്നം

ഊട്ടി, കൊടൈക്കനാൽ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്.

Read More: പ്രണയവും സംഗീതവും നിറച്ച് വീണ്ടും മണിരത്നം- എ.ആർ.റഹ്മാൻ മാജിക്ക്

കെ.പി.എ.സി.ലളിത, രുഗ്മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഏപ്രിൽ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ