കാറ്റ്റ് വെളിയിടെ എന്ന മണിരത്നം ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മണിരത്നം, സൂര്യ, കാർത്തി, എ.ആർ.റഹ്മാൻ, അതിഥി റാവു തുടങ്ങിയവർ പങ്കെടുത്തു. കാർത്തിയെ നായകനാക്കി മണിരത്നം ഒരുക്കുന്ന പ്രണയ ചിത്രമാണ് കാറ്റ്റ് വെളിയിടൈ. എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

യുഎസിൽ നിന്ന് വന്ന് മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്തെ ഓർമ്മകൾ കാർത്തി ചടങ്ങിൽ പങ്ക് വെച്ചു. സംവിധാനമോഹവുമായി നടന്ന തന്നോട് അഭിനയിക്കാൻ അവസരം വന്നാൽ അഭിനയിക്കണം എന്ന് മണിരത്നം പറഞ്ഞതായി കാർത്തി ഓർമ്മിച്ചു.

ആദ്യ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അദ്ദേഹത്തിനോട് കാർത്തി പറഞ്ഞുവത്രേ, ‘ഞാൻ ഒരു ശ്രമം നടത്തിയിട്ട് വരാം സർ, പണി പാളിയാൽ സാറെനിക്ക് ഇവിടെത്തെ ജോലി തിരിച്ചു തരണം എന്ന് … ‘

ആ ഗുരുവും ശിഷ്യനുമൊന്നിക്കുന്ന ചിത്രമാണ് കാറ്റ്റ് വെളിയിടൈ.

ആറ് ഗാനങ്ങളാണ് ചിത്രത്തിലുളളത്. നല്ലൈ അല്ലൈ, അഴകിയേ, വാൻ, സരട്ടു വണ്ടിയിലെ, ടാഗോ കേലായോ, ജുഗ്‌നി തുടങ്ങിയവ. ഇതിൽ സരട്ടു വണ്ടുയിലെ ഗാനം നേരത്തെ പുറത്തിങ്ങങ്ങിയിരുന്നു. അഴകിയേ എന്ന ഗാനത്തിന്റെ ഒരു മിനുറ്റ് ദൈർഘ്യമുളള വിഡിയോയും പുറത്ത് വിട്ടിരുന്നു.

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്ര് വെളിയിടൈ പറയുന്നത്. കാർത്തിയും അദിതി റാവുവുമാണ് മുഖ്യ വേഷങ്ങളിൽ. പൈലറ്റായി കാർത്തിയെത്തുമ്പോൾ അദിതി റാവുയെത്തുന്നത് ഡോക്‌ടറായാണ്. മണിരത്നം സംവിധാനം ചെയ്യുന്ന 25 -ാം ചിത്രമാണിത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഊട്ടി, കൊടൈക്കനാൽ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

കെ.പി.എ.സി.ലളിത, രുഗ്മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ