വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. ചിത്രത്തിന്റെ റിലീസിനായ് കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ ‘നാൻ പിഴൈ’ എന്ന ഗാനം ഇതിനോടകം തന്നെ വൻ ഹിറ്റാണ്.
നടി നവ്യ നായരുടെയും ഇഷ്ടഗാനമാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’ സിനിമയിലെ ‘നാൻ പിഴൈ’. തന്റെ ഇഷ്ടഗാനത്തിന് ആദ്യമായി സ്വന്തം രീതിയിൽ റീൽ ട്രയൽ ചെയ്തിരിക്കുകയാണ് നവ്യ. ഈ പാട്ടിന് മനോഹരമായ വരികൾ എഴുതിയ വിഘ്നേഷ് ശിവനും സംഗീതം നൽകിയ അനിരുദ്ധിനും നവ്യ നന്ദി പറഞ്ഞിട്ടുണ്ട്. നവ്യയുടെ റീൽ വളരെ നന്നായിട്ടുണ്ടെന്നാണ് ആരാധക കമന്റുകൾ.
സാഷ തിരുപതിയും രവി.ജിയും ചേർന്നാണ് ‘നാൻ പിഴൈ’ എന്ന ഗാനം ആലപിച്ചിട്ടുള്ളത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്മണി എന്ന വേഷത്തിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്. ആദ്യമായാണ് നയൻതാരയും സാമന്തയും ഒരു സിനിമയ്ക്കായ് ഒന്നിക്കുന്നത്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. കലാ മാസ്റ്റര്‍, റെഡിന് കിങ്സ്ലി, ലൊല്ലു സഭാ മാരന്, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: ദുബായ് കാഴ്ചകൾ ആസ്വദിച്ച് നയൻതാര; വീഡിയോ