Latest News

Kappaan Movie Release Highlights: മോഹന്‍ലാല്‍-സൂര്യ ടീമിന്റെ ‘കാപ്പാന്‍’ ഇന്ന് തിയേറ്ററുകളില്‍

Mohanlal-Suriya starrer ‘Kappaan’ in theatres today: ഒരിടവേളയ്ക്ക് ശേഷം തമിഴ് സിനിമയില്‍ എത്തുന്ന മോഹന്‍ലാല്‍, ‘കാപ്പാന്‍’ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്‌.

കാപ്പാന്‍ റിവ്യൂ, കാപ്പാന്‍ റേറ്റിംഗ്, മോഹന്‍ലാല്‍ കാപ്പാന്‍, kaappaan, kaappaan review, kaappaan rating, kaappaan movie review, kaappaan movie rating, kaappaan movie download, kaappaan tamilrockers, kaappaan download, kaappaan full movie, tamilrockers

Kappaan Movie Release Highlights: തമിഴ് താരം സൂര്യയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ‘കാപ്പാന്‍’ ഇന്ന് പ്രദര്‍ശനത്തിനെത്തി.  തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ്‌ ആണ്. സയേഷയാണ് നായികാ.  സയേഷയുടെ ഭര്‍ത്താവും നടനുമായ ആര്യയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

Read More: Mohanlal Suriya Kaappaan Trailer: തമിഴ് പേസി ലാലേട്ടന്‍; മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാന്‍

കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

സൂര്യയേയും മോഹൻലാലിനെയും കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്.  ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kaappaan movie release review rating mohanlal suriya live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express