/indian-express-malayalam/media/media_files/2025/12/11/kaantha-starts-streaming-today-on-ott-dulquer-salmaan-2025-12-11-19-39-34.jpg)
Kaantha starts streaming today on OTT: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്ത 'കാന്ത' ഇന്ന്​ അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമാതാക്കൾ. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടി.കെ മഹാദേവന്‍ എന്ന സിനിമ താരത്തിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിച്ചത്.
Also Read: മീന, നിവിൻ പോളി, നരേൻ, വിജയ് സേതുപതി, ലിയോണ; പുതിയ തുടക്കം കുറിച്ച് താരങ്ങൾ
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റാണ ചിത്രത്തിലെത്തുന്നത്. 'ലക്കി ഭാസ്‌കറി'ന് ശേഷം ദുല്‍ഖര്‍ നായകനായ ചിത്രം തമിഴിനു പുറമേ, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട എന്നിവർ നിർവഹിച്ചിരിക്കുന്നു.
Also Read: കാത്തിരുന്ന കംബാക്ക് കളറായോ? ഒറ്റ ദിവസം, മൂന്നു മില്യൺ വ്യൂസുമായി ദിലീപിന്റെ 'ഭഭബ' ട്രെയിലർ
View this post on InstagramA post shared by Netflix india (@netflix_in)
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇന്ന് അർദ്ധരാത്രിയോടെ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.
Also Read: രണ്ടര ദശകത്തിന് ശേഷം ഒരുമിച്ച്; ഉണ്ണിയും ദേവകിയും; ചിത്രങ്ങൾ പങ്കുവെച്ച് ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us