scorecardresearch

വാപ്പച്ചിയുടെ ലെഗസി കാത്ത് ദുൽഖർ, എന്തൊരു പെർഫോമൻസ്; 'കാന്ത' കണ്ടവർ പറയുന്നു

Kaantha Movie Review: "മികച്ച സിനിമകൾ നിറഞ്ഞൊരു ഫിലിമോഗ്രഫി തന്നെയുള്ള ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് ഏതെന്ന ചോദ്യത്തിന് ഇനി ഒരൊറ്റ ഉത്തരമേ കാണൂ – കാന്ത"

Kaantha Movie Review: "മികച്ച സിനിമകൾ നിറഞ്ഞൊരു ഫിലിമോഗ്രഫി തന്നെയുള്ള ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് ഏതെന്ന ചോദ്യത്തിന് ഇനി ഒരൊറ്റ ഉത്തരമേ കാണൂ – കാന്ത"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kaantha Review

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ തമിഴ് ചിത്രം 'കാന്ത' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.​ എന്നാൽ നിരൂപകരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത് ദുൽഖറിന്റെ പ്രകടനത്തെ കുറിച്ചാണ്. 'ഇതാണ് ദുൽഖറിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്' എന്ന അഭിപ്രായമാണ് ഭൂരിഭാഗം പ്രേക്ഷകർക്കും. മമ്മൂട്ടിയുടെ മകൻ എന്ന ലെഗസിക്ക് ഒട്ടും കോട്ടം വരുത്താതെ, ഒരു നടൻ എന്ന നിലയിൽ തൻ്റെ അഭിനയ പാടവം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ദുൽഖർ.

Advertisment

Also Read: Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിലേക്ക്, എവിടെ കാണാം?

"മികച്ച സിനിമകൾ നിറഞ്ഞൊരു ഫിലിമോഗ്രഫി തന്നെയുള്ള ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് ഏതെന്ന ചോദ്യത്തിന് ഇനി ഒരൊറ്റ ഉത്തരമേ കാണൂ – കാന്ത," എന്നാണ് ഒരു ആരാധകൻ്റെ പ്രതികരണം. തമിഴ് സിനിമ എന്നതിലുപരി, ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ അഭിമാനത്തോടെ വെക്കാവുന്ന കലാമൂല്യമുള്ള ചിത്രമാണിതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

Advertisment

ചിത്രത്തിൻ്റെ വിജയത്തിന് പിന്നിൽ സംവിധായകൻ സെൽവമണി സെൽവരാജിൻ്റെ മികവിനും വലിയ പങ്കുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയാണെങ്കിലും, പഴയകാല സിനിമകളുടെ പശ്ചാത്തലത്തിൽ, ഈഗോ ക്ലാഷും പ്രതികാരവും ഉൾക്കൊള്ളിച്ച് സിനിമയെ മികച്ച രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇത് ഒരു മസ്റ്റ് വാച്ച് തിയേറ്റർ പടം ആണെന്നും ആരാധകർ പറയുന്നു.

Also Read: മൂത്തോനായി വാപ്പിച്ചി വരും, ഞങ്ങൾ ഒരുമിക്കുന്ന ആദ്യചിത്രമായിരിക്കും അത്: ദുൽഖർ സൽമാൻ

'കാന്ത' കണ്ട ഒരാൾ പോലും ദുൽഖറിൻ്റെ പ്രകടനത്തെ കുറ്റം പറയുന്നില്ല എന്നുള്ളതാണ് ഈ നടൻ്റെ ഏറ്റവും വലിയ വിജയം. 'ഇദ്ദേഹത്തിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് മാത്രമല്ല, ഈ വർഷം റിലീസായ സിനിമകളിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന്' എന്നും വിലയിരുത്തലുകളുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയും, ഒരു താരത്തിൻ്റെ വൈകാരിക നിമിഷങ്ങളും ദുൽഖർ അതിമനോഹരമായി പകർത്തിയിരിക്കുന്നു.

"മെല്ലെ തുടങ്ങുന്ന പീരിയഡ് ഡ്രാമയായി ആരംഭിച്ച് ക്രമേണ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് മാറുന്ന ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ പ്രകടനം അസാധാരണവും പ്രശംസ അർഹിക്കുന്നതുമാണ്."

"മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത ഒരു പെർഫോമൻസ്-ഡ്രൈവൺ പീരിയഡ് ക്രൈം ഡ്രാമ. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവരുടെ പ്രകടനങ്ങളാണ് പ്രധാന ഹൈലൈറ്റ്."

"1950-കളിലെ മദ്രാസിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന, സൂക്ഷ്മമായി നിർമ്മിച്ച പീരിയഡ് ഡ്രാമയാണ് 'കാന്ത'. ദുൽഖർ സൽമാൻ തൻ്റെ കരിയറിലെ ഏറ്റവും മികച്ച റോളുകളിലൊന്ന് അവതരിപ്പിച്ചു, അസാധാരണമായ വൈകാരിക പരിധി പ്രകടിപ്പിച്ചു."

ചിത്രത്തിൽ സമുദ്രക്കനി, റാണാ ദഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖറിൻ്റെ പ്രകടനമാണ് രണ്ടാം പകുതിയിലെ ചില പോരായ്മകളെ പോലും മറികടക്കാൻ സിനിമയെ സഹായിച്ചതെന്നും നിരൂപകർ വിലയിരുത്തുന്നു. 

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: