scorecardresearch

'നമ്മുടെ ശരീരമാണ് നമുക്ക് ആയുധം': പ്രണയിച്ചും പോരാടിയും കാല- ട്രെയിലര്‍ പുറത്ത്

1.30 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറില്‍ രജനി നിറഞ്ഞുനില്‍ക്കുന്നുണ്ട്

1.30 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറില്‍ രജനി നിറഞ്ഞുനില്‍ക്കുന്നുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'നമ്മുടെ ശരീരമാണ് നമുക്ക് ആയുധം': പ്രണയിച്ചും പോരാടിയും കാല- ട്രെയിലര്‍ പുറത്ത്

കബാലിക്ക് ശേഷമിറങ്ങുന്ന രജനി ചിത്രമാണ് കാല. കബാലി പോലെ മാസ് ചിത്രമായിരിക്കും കാല എന്ന് സൂചനയുണ്ട്. കാലയ്‌ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെ ചിത്രത്തിലെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവന്നു. 1.30 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറില്‍ രജനി നിറഞ്ഞുനില്‍ക്കുന്നുണ്ട്.

Advertisment

ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണെന്ന് തോന്നിച്ച നാനാ പടേക്കറിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. പട്ടിണി എന്ന അവസ്ഥയെ മാറ്റി വെളിച്ചം കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്യുന്നിടത്താണ് ട്രെയിലര്‍ തുടങ്ങുന്നത്. തന്നെ ഇഷ്ടമാണോയെന്ന ഹുമ ഖുറൈഷിയുടെ ചോദ്യത്തിന് 'ഒരുപാട് ഇഷ്ടമാണ്' എന്ന് കാല പറയുന്നത് കാണാം. 'പത്തു തല രാവണാ' എന്ന ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം.

ജൂൺ 7-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ കാല റിലീസിനൊരുങ്ങുകയാണ്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ മരുമകൻ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. ആരാധകർക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ചിത്രം തിയേറ്ററിലെത്തുക.

ചിത്രത്തിൽ മുംബൈ അധോലോക നായകനായെത്തുന്ന രജനിയുടെ ലുക്കും ഏറെ ചർച്ചയാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തലൈവർ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതൽമുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. നാനാ പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങൾ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കബാലിയുടെ സംവിധായകൻ രഞ്ജിത് തന്നെയാണ് കാലയുടെയും സംവിധാനം നിർവ്വഹിക്കുന്നത്.

Advertisment
Trailer Kaala Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: