scorecardresearch

കാലാ കരികാലനിലെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മാസ് ലുക്ക്

കബാലിയ്‌ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലൻ

rajinikanth, kaala karikalan

രജനീകാന്ത് നായകനായെത്തുന്ന കാലാ കരികാലയുടെ ചിത്രീകരണം മുംബൈയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കറുപ്പ് ഷർട്ട് ധരിച്ച കണ്ണട വെച്ച താടിയുളള രജനീകാന്തിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്ക് വെച്ച ചിത്രങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പാ രഞ്‌ജിത്താണ് കാലാ കരികാലൻ സംവിധാനം ചെയ്യുന്നത്.

rajinikanth, kaala

rajinikanth, kaala karikalan

rajinikant, kaala karikalan

rajinikanth, kaala karikalan

rajinikanth, kaala karikalan

വലിയൊരു സംഘമാണ് പാ രഞ്‌ജിത്തിനൊപ്പം മുംബൈയിൽ എത്തിയിട്ടുളളത്.കബാലിയ്‌ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലൻ. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു.

rajinikanth, kaala karikalan

വണ്ടർ ബാർ ഫിലിംസിന്റ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. പേരടങ്ങിയ പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പ്രേക്ഷകരെ ഒട്ടും നിരാശ പെടുത്താത്ത ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും നൽകുന്ന സൂചന.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്‌ടർ.ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്‌താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ഹാജി മസ്‌താന്റെ ദത്തു പുത്രൻ രജനീകാന്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഈ സിനിമ ഹാജി മസ്‌താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന് വിശദീകരണവുമായി അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kaala rajinikanth stylish look dhanush

Best of Express