/indian-express-malayalam/media/media_files/uploads/2018/04/Kaala.jpg)
ബംഗളുരു: കർണ്ണാടക സംസ്ഥാനത്ത് 'കാല’ സിനിമ പ്രദർശിപ്പിക്കാൻ മതിയായ സുരക്ഷയൊരുക്കും. ഇതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. രജനീകാന്ത് സമർപ്പിച്ച ഹർജിയിലാണ് വിധി.
കോടതി വിധി നടപ്പിലാക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. സമാനമായ കേസിൽ നാല് സംസ്ഥാനങ്ങളിൽ സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിന്റെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറുളള തിയേറ്ററുകളുടെ പട്ടിക തയ്യാറാക്കാനും കോടതി നിർദ്ദേശിച്ചു. കർണ്ണാടക ഹൈക്കോടതി ജസ്റ്റിസ് ജി. നരേന്ദറാണ് കേസിൽ വാദം കേട്ടത്. കാവേരി നദീജല തർക്കത്തിലെ രജനീകാന്തിന്റെ പ്രസ്താവനയാണ് പ്രകോപനം സൃഷ്ടിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കർണ്ണാടകത്തിൽ ആര് അധികാരത്തിൽ വന്നാലും കാവേരി നദിയിലെ ജലം തമിഴ്‌നാടിന് വിട്ടുനൽകണമെന്നായിരുന്നു വിധി.
ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കർണാടകയിൽ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.