ചിത്രയുടെ മടിയിലിരിക്കുന്ന ഈ മിടുക്കി ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരി

മിനിസ്ക്രീൻ പ്രേക്ഷകരുടെ മാനസപുത്രിയാണ് ഈ താരം ഇന്ന്

gouri prakash, gouri vanambadi anumol, Kudumbavilakku, Kudumbavilakku serial, Kudumbavilakku actress pooja, Kudumbavilakku actress, Vanambadi, Kudumbavilakku serial, Kudumbavilakku latest episode, Kudumbavilakku latest episode yesterday, Kudumbavilakku latest episode today, Kudumbavilakku cast, Kudumbavilakku latest episode today live, Kudumbavilakku episodes, Kudumbavilakku latest episode online, Kudumba vilakku episode on hotstar, Kudumbavilakku episodes on hotstar Indian express malayalam, IE Malayalam

‘വാനമ്പാടി’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മാനസപുത്രിയായി മാറിയ ബാലതാരമാണ് ഗൗരി കൃഷ്ണൻ. ഇപ്പോഴിതാ, കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കിടുകയാണ് ഗൗരി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ മടിയിലിരിക്കുന്ന കുഞ്ഞു ഗൗരിയെ ആണ് ചിത്രത്തിൽ കാണാനാവുക. ചിത്ര അമ്മായിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം ഷെയർ ചെയ്തത്.

ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണയുടെ മകളാണ് ഗൗരി. ഗൗരിയുടെ അച്ഛൻ ഇപ്പോഴില്ല. ഒരു വാഹനാപകടത്തിലാണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ബന്ധുവാര് ശത്രുവാര്, വിശ്വരൂപം, മാനസമൈന തുടങ്ങിയ സിനിമകളിലും ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും ഗൗരി കരസ്ഥമാക്കിയിട്ടുണ്ട്.

വാനമ്പാടിയ്ക്ക് ശേഷം കുടുംബവിളക്ക് എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് ഗൗരി. കുടുംബവിളക്കിൽ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്.

Read more: ഇതിപ്പോ ബുദ്ധനും അനുമോൾക്കും ഒരേ ഹെയർസ്റ്റൈലാണല്ലോ; ഗൗരിയുടെ ചിത്രത്തിന് സായ് കിരണിന്റെ കമന്റ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: K s chithra with malayalam popular tv artist throwback photo

Next Story
നടൻ പി.സി.ജോർജ് അന്തരിച്ചുp c george, p c george death. p c george actor death
The moderation of comments is automated and not cleared manually by malayalam.indianexpress.com