scorecardresearch

കോറസ് പാടുന്നത് ആരാന്ന് കണ്ടോ? അതാണ്‌ ഞങ്ങടെ ചിത്രചേച്ചി

അടുത്തിടെ നടന്ന 'കേരളീയം' പരിപാടിയിൽ ലൈവ് ഗാനമേള നടക്കുന്നതിനിടയിലാണ് യുവ ഗായിക അനാമിക, അഫ്സൽ എന്നിവരുടെ പാട്ടിനു ചിത്ര പിന്നണി പാടിയത്.

അടുത്തിടെ നടന്ന 'കേരളീയം' പരിപാടിയിൽ ലൈവ് ഗാനമേള നടക്കുന്നതിനിടയിലാണ് യുവ ഗായിക അനാമിക, അഫ്സൽ എന്നിവരുടെ പാട്ടിനു ചിത്ര പിന്നണി പാടിയത്.

author-image
Entertainment Desk
New Update
K S Chithra Chorus

K S Chithra wins hearts as she lends supporting vocals for a young musician

കെ എസ് ചിത്ര എന്നാൽ മലയാളിയ്ക്ക് പാട്ടിലെ മികവ് മാത്രമല്ല -  വിനയം, ഗുരുത്വം, സ്നേഹം ഒക്കെയാണ്.  എത്രയോ വേദികളിൽ, എത്രയോ സന്ദർഭങ്ങളിൽ നമ്മൾ കണ്ടിരിക്കുന്നു, അവരുടെ സ്വഭാവത്തിന്റെ സവിശേഷതകൾ.  അത്തരം ഒരു സന്ദർഭം കൂടി. അടുത്തിടെ നടന്ന കേരളീയം പരിപാടിയിൽ ചിത്ര കോറസ് പാടിയാണ് സംഭവം. ചിത്ര തന്നെ നയിച്ച ലൈവ് ഗാനമേള നടക്കുന്നതിനിടയിലാണ് യുവ ഗായിക അനാമിക, അഫ്സൽ എന്നിവരുടെ പാട്ടിനു ചിത്ര പിന്നണി പാടിയത്. 'മെഹർബാ, മെഹർബാ' എന്ന ഗാനത്തിലെ വരികൾക്കാണ് ചിത്ര വോക്കൽ സപ്പോർട്ട് നൽകിയത്.  ഇതിന്റെ വീഡിയോ വൈറൽ ആവുകയാണ്.  

Advertisment

'അത്രക്ക് വലുതായാൽ.... എത്ര ചെറുതാകാനും പറ്റും. വിനയം,' 'തികച്ചും ഒരു കേരളീയന്റെ സ്വകാര്യ അഹങ്കാരം ആയ ചിത്ര ചേച്ചി, ഈ വിനയവും എളിമയും നാട്യങ്ങൾ ഇല്ലാത്ത കലാകാരി ആയതു കൊണ്ടാണ്.... പുതു തലമുറയെ ഉള്ളറിഞ്ഞു മുന്നേക്ക് നയിക്കുന്ന ആ മനസ്സും,' 'അതാണ് നമ്മുടെ സ്വന്തം അഭിമാനമായ ചിത്രച്ചേച്ചി ,' 'യുവ ഗായകരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും മുന്നിൽ തന്നെ ആണ്,' 'നല്ലൊരു മനസ്സിനുടമയാണ് ചിത്രചേച്ചി....യാതൊരു നാട്യങ്ങളുമില്ലാത്ത കലാകാരി,' 'അതാണ് ചിത്ര ചേച്ചി ഇപ്പോൾ കാലിന്മേൽ കാൽ കയറ്റി വച്ചു ഇന്റർവ്യുനും, ജെഡ്ജ് ആയും ഇരിക്കുന്ന എല്ലാ വരും ഇത് കാണുന്നത് നന്നായിരിക്കും,' 'രാത്രിയൊന്നും ആർക്കു വേണ്ടിയും ദാസേട്ടൻ record ചെയ്യാൻ നിക്കാറില്ല കേട്ടോ എന്ന് പറയുന്ന ഗന്ധർവ്വന്റെ നാട്ടിൽ ഏത് സമയത്തും എപ്പോ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പാടാൻ മനസുള്ള ചിത്ര ചേച്ചി ,' 'ഞാൻ ഇല്ല. നീ ഇല്ല.. നമ്മൾ മാത്രം.. അതാണ് ഇവിടെ കണ്ടത്.. വലിയ മനസ്സ് വേണം ഇതിന്,' 'സംഗീതത്തിൽ എന്ത് വലുപ്പ ചെറുപ്പം,' എന്നൊക്കെയാണ് വീഡിയോയുയുടെ താഴെ ആരാധകരുടെ കമന്റ്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: