scorecardresearch

അതോർക്കുമ്പോൾ ഇപ്പോഴും വിറയ്ക്കും; വേദിയിൽ പറ്റിയ 'മിസ്റ്റേക്കി'നെ കുറിച്ച് കെ എസ് ചിത്ര

'ഞാനും വിജയ് യേശുദാസും ചേർന്ന് പാടുന്ന പാട്ടാണ്. അതിൽ ഒരു ചെറിയ ഒരു മിസ്റ്റേക്ക് നടന്നു,' ചിത്ര ഓർത്തു.

'ഞാനും വിജയ് യേശുദാസും ചേർന്ന് പാടുന്ന പാട്ടാണ്. അതിൽ ഒരു ചെറിയ ഒരു മിസ്റ്റേക്ക് നടന്നു,' ചിത്ര ഓർത്തു.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K S Chithra | K S Chithra songs

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര

വേദിയാവട്ടെ, സ്റ്റുഡിയോ ആവട്ടെ, ഏറ്റവും പെർഫെക്റ്റ് ആയി പാടുന്ന ഗായിക എന്ന് പേരെടുത്ത ആളാണ് കെ എസ് ചിത്ര. അറുപതിന്റെ നിറവിലെത്തി നിൽക്കുന്ന ചിത്രയുടെ സംഗീതവും ജീവിതവും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. തെന്നിന്ത്യയുടെ വാനമ്പാടി എന്ന് പുകഴ് നേടി, ഇന്ത്യയിലെ തന്നെ മികച്ച ഗായികമാരിൽ മുൻപന്തിയിൽ തുടരുന്ന ചിത്രയ്ക്ക് ദേശീയ-അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ അനേകം ലഭിച്ചിട്ടുണ്ട്.

Advertisment

ലൈവ് പരിപാടികളിൽ പ്രേക്ഷകർക്കിഷ്ടപ്പെട്ട പാട്ടുകൾ, അതെത്ര പ്രയാസമുള്ള പാട്ടാണെങ്കിലും അനായാസം പാടി നമ്മുടെ മനസ്സ് കവർന്ന ചിത്ര, ഒരിക്കൽ വേദിയിൽ വച്ച് നടന്നൊരു ഇൻസിഡന്റിനെ കുറിച്ച് സംസാരിക്കുകയാണ്. കർണാടക സംഗീതജ്ഞയായ സുധാ രാഘുനാഥൻ കോവിഡ് കാലത്ത് നടത്തിയ ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ചിത്ര ഇത് പറഞ്ഞത്. മറ്റു ഗായികമാരുടെ പാട്ടുകൾ സ്റ്റേജിൽ പാടുമോ? എന്ന ചോദ്യത്തിന് ഉത്തരമായാണ് ചിത്ര ഈ സംഭവം വെളിപ്പെടുത്തിയത്.

' എ ആർ റഹ്മാൻ സാറിന്റെ ഷോയിൽ ചിന്മയി പാടിയ 'സഹാന പൂക്കൾ പൂക്കുതോ' എന്ന ഗാനം ഞാൻ പാടിയിട്ടുണ്ട്. അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി. അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്. ഞാനും വിജയ് യേശുദാസും ചേർന്ന് പാടുന്ന പാട്ടാണ്. അതിൽ ഒരു ചെറിയ ഒരു മിസ്റ്റേക്ക് നടന്നു,' ചിത്ര ഓർത്തു.

Advertisment

ആ പാട്ടിൽ ഇടയ്ക്ക് സ്കെയിൽ മാറി വരും, ചരണത്തിൽ. (മെയിൽ സിങ്ങർ) പഞ്ചമത്തിൽ നിർത്തുമ്പോൾ വേറെ ഒരു സ്കേലിൽ ഫീമെയിൽ സിങ്ങർ പാടണം. വിജയ് യേശുദാസ് അത് മറ്റൊരു തരത്തിൽ പാടി നിർത്തി, അതിനെ തുടർന്ന് താൻ മറ്റൊരു സ്കെയിലിൽ പാടേണ്ടി വന്നു എന്ന് പാട്ടിലൂടെ തന്നെ വിശദീകരിച്ചു കൊണ്ട് ചിത്ര പറഞ്ഞു.

K S Chithra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: