Latest News

ചിത്ര ചേച്ചി വേറെ ലെവലാ; ആരാധകമനസ്സ് തൊട്ട് ‘മാലിക്കി’ലെ ഗാനം

‘തീരമേ.. തീരമേ’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ പത്തിലാണ്

theerame song, theerame lyrics video, Theerame Lyrical Video, Malik, Sushin Shyam, Anwar Ali, K.S Chithra, Sooraj Santhosh, Malik Release, Malik release date, Fahadh Faasil, Malik in Amazone prime from July 15 2021, Fahad Malik release, Fahad ott release, മാലിക്, മാലിക് റിലീസ്, ഫഹദ് ഫാസിൽ, Nimisha Sajayan, Dileesh Pothan, Mahesh narayanan, Malik Amazon prime video, Malik full movie download

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കി’ലെ ഗാനം സംഗീത ആസ്വാദകരുടെ മനം നിറയ്ക്കുകയാണ്. ‘തീരമേ.. തീരമേ’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ പത്തിലാണ്.

അൻവർ അലിയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നാണ്.

നിരവധിപേരാണ് യൂട്യൂബിൽ വീഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത്. കെ.എസ് ചിത്രയുടെ ശബ്‌ദമാധുര്യമാണ് ഗാനം കേൾക്കുന്ന കൂടുതൽ ആരാധകരും കമന്റ് ചെയുന്നത്. ‘ചിത്ര ചേച്ചിയുടെ പ്രായം പാട്ടിന് ഒരു തടസ്സമല്ലെന്നാണ്’ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഏത് പാട്ടും അനായാസമായി പാടാൻ ചിത്രക്ക് കഴിയുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘പാട്ട് കേട്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ലെന്നും’ ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

‘അൻവറിക്കാടെ ജീവനുള്ള വരികൾ’, ‘ഇങ്ങനെയൊന്നും വരികളായെഴുതരുത്’ എന്ന മനോഹരമായ കമന്റുകളും വീഡിയോക്ക് താഴെ കാണാം. സുഷിൻ ശ്യാമിന്റെ സംഗീതത്തിനും ഒരുപാട് പേർ കയ്യടിക്കുന്നുണ്ട്. ലിറിക് വീഡിയോ ആയി പുറത്തിറക്കിയിരിക്കുന്ന ഗാനത്തിലെ നിമിഷയുടെയും ഫഹദ് ഫാസിലിന്റെയും സ്റ്റില്ലുകൾക്കും ഒരുപാട് ആരാധകർ കയ്യടിക്കുന്നുണ്ട്.

Read Also: മലയാളം കാത്തിരിക്കുന്ന കൂട്ടുകെട്ടുകൾ

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രമാണിത്.

ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ‘മാലിക്’. ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഫഹദിന്റെ സമീപകാലചിത്രങ്ങളായ സീ യൂ സൂൺ, ജോജി, ഇരുൾ എന്നിവയും ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: K s chithra maalik theerame song sushin shyam anwar ali lyrics download

Next Story
മലയാളം കാത്തിരിക്കുന്ന കൂട്ടുകെട്ടുകൾbro daddy, pappan, mohanlal, prithviraj, suresh gopi, gokul suresh, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com