തമിഴ് ചിത്രം ‘ജയ് ഭീമി’നെ പ്രശംസിച്ച് മുന്‍മന്ത്രി കെ കെ ശൈലജ. സമൂലമായ പരിവര്‍ത്തനത്തിനുള്ള പ്രചോദനമാണ് ചിത്രം എന്ന് കുറിച്ച അവര്‍ സിനിമയിലെ അഭിനേതാക്കളായ സൂര്യ, ലിജോ മോള്‍ ജോസ്, രജീഷ വിജയന്‍ എന്നിവരുടെ പ്രകടനത്തെയും അഭിനന്ദിച്ചു.
‘സമൂഹത്തിലെ വ്യവസ്ഥാപിതമായ സാമൂഹിക വിവേചനത്തെയും അക്രമത്തെയും കുറിച്ചുള്ള കഠിനമായ യാഥാർത്ഥ്യങ്ങളുടെ ആധികാരിക ചിത്രീകരണം,’ ‘ജയ് ഭീമി’നെ ക്കുറിച്ച് കെ കെ ശൈലജ ട്വിറ്റെറില്‍ പറഞ്ഞു.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ രണ്ടാം തീയതിയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘ജയ് ഭീമി’നെ ക്കുറിച്ച് ബ്ലൈസ് ജോണി എഴുതിയ ലേഖനം വായിക്കാം, കൂരിരുട്ടിലെ നേർത്ത പ്രകാശമായി ‘ജയ് ഭീം’
Read in IE: