ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാതല്‍’. മമ്മൂട്ടി, ജ്യോതിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രീകരണത്തിനായി ലൊക്കേഷനിലെത്തിയ ജ്യോതികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന മമ്മൂട്ടി കമ്പനി തന്നെയാണ് ജ്യോതിക ആദ്യ ദിവസം ലൊക്കേഷനിലേയ്ക്കു വരുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘നിങ്ങളിലെ മാജിക്ക് കാണുവാനായി കാത്തിരിക്കുന്നു’എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജ്യോതിക മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്നത്. ഇതിനു മുന്‍പ് രാക്കിളിപ്പാട്ട്, സീതാ കല്ല്യാണം എന്നീ ചിത്രങ്ങളിലൂടെ ജ്യോതിക മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്.ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.