ജ്യോതിക നായികയാകുന്ന പുതിയ ചിത്രമാണ് ‘കാറ്റിന്‍ മൊഴി’. ബോളിവുഡ് ചിത്രമായ ‘തുംഹാരി സുലു’വിന്റെ തമിഴ് പതിപ്പാണ്‌ ഈ ചിത്രം. വിദ്യാ ബാലന്‍ ഹിന്ദിയില്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ജ്യോതിക തമിഴില്‍ അവതരിപ്പിക്കുന്നത്‌. ഒരു റേഡിയോ ജോക്കിയായി ജ്യോതിക എത്തുന്ന ചിത്രത്തില്‍ മലയാളികള്‍ ഉറ്റുനോക്കുന്ന ഒരു ഘടകവുമുണ്ട്.

Read in English Logo Indian Express

മോഹന്‍ലാല്‍ നായകനായ ലാല്‍ ജോസ് ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തിലൂടെ പ്രശസ്തമായ ‘ജിമിക്കിക്കമ്മല്‍’ ഗാനത്തിന് ജ്യോതിക ചുവടു വയ്ക്കുന്നു എന്നതാണ് അത്. ഇങ്ങനെ ഒരു ഗാന രംഗം ചിത്രത്തില്‍ ഉണ്ട് എന്നറിഞ്ഞപ്പോള്‍ മുതല്‍ പാട്ടിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ് ആ വീഡിയോയ്ക്ക് വേണ്ടി. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വീഡിയോ ഇന്നലെ വൈകിട്ട് റിലീസ് ചെയ്തു. ജ്യോതിക, ലക്ഷ്മി മഞ്ചു എന്നിവരാണ് ‘ജിമിക്കിക്കമ്മലി’ന് നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

 

‘ജിമിക്കി കമ്മല്‍’ എന്ന ഗാനം അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. കേരളത്തിനു പുറത്തു മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും നിരവധി ആരാധകര്‍ ഈ ഗാനത്തിനുണ്ട്. എത്രയോ പേര്‍ ഈ പാട്ടിന് കിടിലന്‍ കവര്‍ വേര്‍ഷനുകളുമായി എത്തി. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു പാട്ടായിരുന്നു തനിക്കു വേണ്ടതെന്നും അത്തരത്തില്‍ ആദ്യം മനസിലേക്ക് വന്നത് ‘ജിമിക്കി കമ്മല്‍’ ആയിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രാധാ മോഹന്‍ പറയുന്നു. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന പാട്ടായിരിക്കും ഇത്. ലക്ഷ്മി മഞ്ജു, സാന്ദ്ര, സിന്ധു ശ്യാം, കുമരവേല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Read More: ‘ജിമിക്കി കമ്മലിന്’ ചുവടു വച്ച് ജ്യോതിക, ചിത്രങ്ങള്‍

Jimikki Kammal Jyothika Lakshmi Manchu Kaatrin Mozhi 1

Jimikki Kammal Jyothika Lakshmi Manchu Kaatrin Mozhi

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ