ലോക്ക്ഡൗൺ കാലം പലതരം ചലഞ്ചുകളുടെ കാലം കൂടിയാണ് സോഷ്യൽ മീഡിയയ്ക്ക്. അതിലൊന്നായിരുന്നു തലമൊട്ടയടിക്കൽ ചലഞ്ച്. വീട്ടിലിരിപ്പ് കാലത്ത് കേശഭാരം ഇറക്കിവച്ച് പുതിയ മുടിയിഴകൾ കിളിർത്തുവരട്ടെ എന്ന ലക്ഷ്യത്തോടെ നിരവധിപേരാണ് മൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്തത്. പൊള്ളുന്ന വേനൽച്ചൂടിൽ മൊട്ടയടിക്കുന്നതുവഴി തലയ്ക്കുമൊരു ആശ്വാസം ലഭിക്കുമെങ്കിൽ എന്തിന് വേണ്ടെന്ന് വയ്ക്കണം എന്നായിരുന്നു മറ്റൊരു കൂട്ടം ആളുകളുടെ ആലോചന. സെലബ്രിറ്റികൾ അടക്കം നിരവധി പേർ ഇതിന്റെ ഭാഗമായിരുന്നു,
ഇപ്പോഴിതാ, നടി ജ്യോതിർമയിയും തല മൊട്ടയടിച്ചിരിക്കുകയാണ്. സംവിധായകനും സിനിമോട്ടോഗ്രാഫറും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദാണ് ഭാര്യയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിർഗമയ എന്നാണ് ചിത്രത്തിന് അമൽ നീരദ് നൽകിയ അടിക്കുറിപ്പ്.
നടൻ ഇന്ദ്രജിത്തും ലോക്ക്ഡൗൺ കാലത്ത് തല മൊട്ടയടിച്ച വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
2015 ഏപ്രിലിൽ ആയിരുന്നു അമൽനീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.
Read more: തേരി ആഖോം കെ സിവാ ദുനിയ; പൂർണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടുമ്പോൾ-വീഡിയോ