scorecardresearch

ജ്യോതിർമയിയുടെ വീട്, അമലിന്റെയും; ചിത്രങ്ങൾ

ഫ്രഞ്ച് ആർക്കിടെക്ചർ ശൈലിയിലാണ് വീടൊരുക്കിയിരിക്കുന്നത്

Jyothirmayi, Amal Neerad, Jyothirmayi Amal Neerad photo, Jyothirmayi Amal Neerad house photos, Jyothirmayi house photos, Amal Neerad house photos, ജ്യോതിർമയി, അമൽനീരദ്, Indian express malayalam, IE Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് നടി ജ്യോതിർമയിയും സംവിധായകനും സിനിമാറ്റോഗ്രാഫറുമായ അമൽ നീരദും. കുറച്ചുകാലമായി ജ്യോതിർമയി അഭിനയത്തിൽ സജീവമല്ലെങ്കിലും അണിയറയിൽ അമലിന് പൂർണപിന്തുണയുമായി കൂടെയുണ്ട്. അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മപര്‍വ്വം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നസ്രിയയും ജ്യോതിർമയിയും ചേർന്നാണ് അന്ന് ചിത്രത്തിന് ക്ലാപ്പടിച്ചത്.

Read more: മമ്മൂട്ടി ചിത്രത്തിന് ക്ലാപ്പടിച്ച് നസ്രിയയും ജോതിർമയിയും

ഇപ്പോഴിതാ, അമൽ നീരദിന്റെയും ജ്യോതിർമയിയുടെയും പുതിയ വീടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ഫ്രഞ്ച് ആർക്കിടെക്ചർ ശൈലിയിലാണ് ഇരുവരുടെയും വീടൊരുക്കിയിരിക്കുന്നത്.

Client:Jyothirmayi(film actress )
Amal neerad(director )
#interior #frenchtouch #interiordesign

Posted by B&B interiors on Monday, January 11, 2021

പൊതുവേ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത രണ്ടുപേരാണ് അമലും ജ്യോതിർമയിയും. ലോക്ക്ഡൗൺ കാലത്ത് ജ്യോതിർമയിയുടെ തലമൊട്ടയടിച്ച ഒരു ചിത്രം അമൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തമസോമ ജ്യോതിർഗമയ എന്നാണ് ചിത്രത്തിന് അമൽ നീരദ് നൽകിയ അടിക്കുറിപ്പ്.

 

View this post on Instagram

 

Tamasoma Jyothirgamaya #Jyothirmayee

A post shared by Amal Neerad (@amalneerad_official) on

2015 ഏപ്രിലിൽ ആയിരുന്നു അമൽനീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.

Read more: തേരി ആഖോം കെ സിവാ ദുനിയ; പൂർണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടുമ്പോൾ-വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jyothirmayi amal neerad house photos