നടി ജ്യോതികൃഷ്ണയുടെ വിവാഹ നിശ്ചയ വിഡിയോ ടീസർ പുറത്തിറങ്ങി. അലക്സ് കുന്തറയുടെ എക്സോട്ടിക്ക് വെഡ്ഡിങ് ആൽബംസ് ഡോട്ട് കോം എന്ന ഫെയ്സ്ബുക്ക് പേജാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് ജ്യോതികൃഷ്ണ. കഴിഞ്ഞ മെയ് മാസം തൃശൂരിൽവച്ചായിരുന്നു ജ്യോതിയുടെ വിവാഹനിശ്ചയ ചടങ്ങുകൾ. അരുൺ ആനന്ദ രാജയാണ് വരൻ. ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ നടി രാധികയുടെ സഹോദരനാണ് അരുൺ.
നവംബർ 19നാണ് ഇരുവരുടെയും വിവാഹം. ദുബായിലാണ് അരുൺ ജോലി ചെയ്യുന്നത്.
ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, പാതിരാമണൽ, ഗോഡ് ഫോർ സെയിൽ തുടങ്ങിയവയാണ് ജ്യോതികൃഷ്ണയുടെ ശ്രദ്ധേയമായ സിനിമകൾ.