/indian-express-malayalam/media/media_files/uploads/2017/09/jyo-featured.jpg)
36 വയതിനിലെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജ്യോതിക മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'മഗളിര്‍ മട്ടും'. സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ സിനിമയില്‍ ജ്യോതികയെ കൂടാതെ ഉര്‍വശി, ശരണ്യ പൊന്‍വണ്ണന്‍, ഭാനുപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു. ഡി 2 എന്റര്‍റ്റൈന്‍മെന്റ്സിന്‍റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രഹ്മ. സെപ്റ്റംബര്‍ 15 നു 'മഗളിര്‍ മട്ടും' തിയേറ്ററുകളില്‍ എത്തും.
ഒരു ഡോകുമെന്ററി സംവിധായികയുടെ വേഷമാണ് ജ്യോതിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി ജ്യോതിക ഭാരം കുറയ്ക്കുകയും ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തിരുന്നു. സൂര്യയാണ് തന്നെ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കാന്‍ സഹായിച്ചത് എന്ന് ജ്യോതിക പറയുന്നു.
'ഞാന്‍ ഓടിക്കാന്‍ പഠിക്കുമ്പോള്‍ എന്‍റെ പിന്നില്‍ ഇരിക്കുമായിരുന്നു സൂര്യ. വീഴുമെന്നു പേടിച്ചു ഞാന്‍ വേണ്ട എന്ന് പറയും. വീഴുമ്പോള്‍ നമുക്ക് ഒരുമിച്ചു വീഴാം ജോ എന്ന് മറുപടി പറയും. പിന്നീട് ഷീബ എന്ന ബൈക്കര്‍ വന്നു പഠിപ്പിക്കാന്‍. പഠനം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ഉത്തര്‍ പ്രദേശില്‍ പോയിരുന്നു.'
/indian-express-malayalam/media/media_files/uploads/2017/09/j.jpg)
സിനിമക്ക് വേണ്ടി ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതോട് കൂടി ബുള്ളറ്റിന്റെ വലിയ ആരാധികയായി മാറിയിരിക്കുകയാണ് താന്‍ എന്ന് 'ദി ഹിന്ദു'വിന് അനുവദിച്ച അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു.
'ബുള്ളറ്റ് വളരെ ഭാരമുള്ളതും കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതും ആണെന്ന് കരുതി ഒരുപാട് ആളുകള്‍ അതില്‍ നിന്നും മാറി നില്‍ക്കുന്നുണ്ട്. പക്ഷെ ഒരിക്കല്‍ ഓടിച്ചു ശീലിച്ചാല്‍ പിന്നത് വളരെ സുഖമുള്ളതും സ്റ്റെഡിയുമാണ്. സ്കൂട്ടെറോക്കെ വച്ച് നോക്കുമ്പോള്‍ ബുള്ളറ്റ് വളരെ കംഫോര്‍ട്ടബിള്‍ ആണ് എന്ന് ഞാന്‍ പറയും. ഒരു ദിവസം എന്‍റെ മകള്‍ ദിയയെ വിളിക്കാന്‍ സ്കൂളിലേക്ക് ഞാന്‍ ബുള്ളറ്റുമായി ചെന്നു. അവള്‍ക്കു വലിയ സന്തോഷവും അഭിമാനവുമൊക്കെയായിരുന്നു.''
/indian-express-malayalam/media/media_files/uploads/2017/09/DH04MQJUAAArSNo-1024x684.jpg)
സിനിമയില്‍ അഭിനയിക്കുന്നതിനെ മക്കള്‍ രണ്ടു പേരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും അവര്‍ കൂട്ടി ചേര്‍ത്തു.
'സിങ്കം ലുക്കില്‍ ഉള്ള സൂര്യയുടെ പടങ്ങളാണ് മകന്‍ പണ്ടൊക്കെ വരച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ അത് മാറി. ഇപ്പോള്‍ രണ്ടു കൈയ്യിലും തോക്ക് പിടിച്ചു നില്‍ക്കുന്ന എന്‍റെ പടം, അടുത്ത ചിത്രമായ നാച്ചിയാര്‍ എന്ന സിനിമയിലെ എന്‍റെ പോസ്, ആണ് വരയ്ക്കുന്നത്. വീട്ടിലിപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഹീറോ ഉണ്ട്.'
ബാല സംവിധാനം ചെയ്യുന്ന 'നാച്ചിയാര്‍' ആണ് ജ്യോതികയുടെ അടുത്ത ചിത്രം. അതിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന മണിരത്നം ചിത്രത്തിലാവും താരം അഭിനയിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.