തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും ഇന്ന് 15-ാമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജ്യോതിക.
”15 വർഷത്തെ സന്തോഷം. എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി,” എന്നാണ് ജ്യോതിക കുറിച്ചത്. സൂര്യയ്ക്കൊപ്പമുളള ഒരു ഫൊട്ടോയും ജ്യോതിക ഷെയർ ചെയ്തിട്ടുണ്ട്. നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

ജീവിതത്തിലെ സന്തോഷകരമായ ദിവസത്തിൽ സൂര്യയ്ക്ക് താൻ വരച്ച ചിത്രങ്ങളാണ് ജ്യോതിക സമ്മാനമായി നൽകിയത്.
2006 സെപ്റ്റംബർ 11 നായിരുന്നു സൂര്യ-ജ്യോതിക വിവാഹം. നീണ്ട വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ടു മക്കളുണ്ട്. വിവാഹശേഷം അഭിനയത്തിൽനിന്നും വർഷങ്ങളോളം വിട്ടുനിന്ന ജ്യോതിക ’36 വയതിനിലെ’ എന്ന സിനിമയിലൂടെയാണ് മടങ്ങി വന്നത്. അതിനുശേഷം അഭിനയത്തിൽ ജ്യോതിക സജീവമാണ്.
അടുത്തിടെയാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഒറ്റദിവസം കൊണ്ട് 1.2 മില്യൺ ഫോളോവേഴ്സിനെയാണ് താരം സ്വന്തമാക്കിയത്. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി ജ്യോതിക ഷെയർ ചെയ്തത്. “മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റ്. ഇൻസ്റ്റയിൽ കണ്ടതിൽ സന്തോഷം,” എന്നാണ് ചിത്രങ്ങൾക്ക് സൂര്യ കമന്റ് ചെയ്തത്.
Read More: ഹിമവാന്റെ മടിത്തട്ടിൽ; ട്രെക്കിങ്ങ് അനുഭവം പങ്കിട്ട് ജ്യോതിക, വീഡിയോ