Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ജ്വാലയെ പോലെ സ്പെഷലാണ് ഈ ലെഹങ്കയും; ഡിസൈനർ പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹം

Jwala gutta vishnu Vishal wedding, Jwala gutta wedding dress, വിഷ്ണു വിശാൽ-ജ്വാല ഗുട്ട വിവാഹം, vishnu Vishal wedding, Jwala gutta wedding, വിഷ്ണു വിശാൽ, ie malayalam, Indian express malayalam

കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹം. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.

ഡാർക്ക് പിങ്കും പർപ്പിളും ഇടകലരുന്ന ഒരു മെറ്റാലിക് ഹാൻഡ് എബ്രോയിഡറി ലെഹങ്കയാണ് ജ്വാല അണിഞ്ഞത്. ഡിസൈനർ അമിത് അഗർവാളാണ് ജ്വാലയ്ക്ക് വേണ്ടി കസ്റ്റമെയ്സ്ഡായി ഈ ലെഹങ്ക ഒരുക്കിയത്. ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താൻ ഡ്രസ്സ് ഡിസൈൻ ചെയ്തതെന്നാണ് അമിത് അഗർവാൾ പറയുന്നത്.

“ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതൽ തിളക്കം നൽകുന്ന ഒരു സ്പെഷൽ ഔട്ട്ഫിറ്റ് തന്നെ നൽകണമെന്ന് ഞാനാഗ്രഹിച്ചത്,” ഡിസൈനർ അമിത് കുറിക്കുന്നു.

ഹൈദരാബാദിൽ വെച്ചായിരുന്നു വിഷ്ണുവും ജ്വാലയും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്.

രാക്ഷസൻ എന്ന തമിഴ്സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.

Read more: വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jwala gutta vishnu vishal wedding photos wedding dress

Next Story
കുട്ടിമണീടെ മാമോദീസ; വീഡിയോ പങ്കു വച്ച് റിമി ടോമിRimi Tomy, Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com