അപ്പയുടെ അവസാന ചിത്രത്തിന്റെ ട്രെയിലർ അമ്മയുടെ മടിയിലിരുന്ന് റിലീസ് ചെയ്ത് ചീരു

അച്ഛൻ അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ജൂനിയർ ചീരുവിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം

ജനനത്തിന് മുമ്പ് തന്നെ വലിയൊരു ആരാധക കൂട്ടത്തെ സൃഷ്ടിച്ചയാളാണ് മേഘ്നയുടെയും കന്നഡ നടൻ ചിരഞ്ജിവിയുടെയും മകൻ ജൂനിയർ ചീരു. അപ്രതീക്ഷിതമായി എത്തിയ ചിരഞ്ജീവിയുടെ വിയോഗ വാർത്ത കണ്ണീരോടെയാണ് സിനിമ പ്രേമികൾ ഉൾകൊണ്ടത്. മേഘ്നയുടെ വയറ്റിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഒരു സിനിമയും ബാക്കിവെച്ചിട്ടാണ് ചിരഞ്ജീവി മരണത്തിന് കീഴടങ്ങിയത്. മാസങ്ങൾക്കിപ്പുറം ചിരഞ്ജീവിയുടെ കുഞ്ഞ് തന്നെ അവസാന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്, അതും അമ്മ മേഘനയുടെ മടിയിലിരുന്ന്.

അച്ഛൻ അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ജൂനിയർ ചീരുവിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. മേഘനാ രാജിന്റെ മടിയിലിരുന്ന് കുഞ്ഞു വിരലുകൾ കൊണ്ട് ട്രെയിലർ ഷെയർ ചെയ്യുന്ന ജൂനിയർ ചീരുവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

കെ രാമനാരായണൻ സംവിധാനം ചെയ്യുന്ന രാജമാർത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് മേഘനാ രാജും മകനും ചേർന്ന് പുറത്തിറക്കിയത്. രാമനാരായണൻ തന്നെ രാജാമാർത്താണ്ഡയുടെ തിരക്കഥ എഴുതിയിരിക്കുന്നതും. അർജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Also Read: ഇവനാണ് ജൂനിയർ ചീരു; കുഞ്ഞിനെ ആദ്യമായി ആരാധകർക്ക് പരിചയപ്പെടുത്തി മേഘ്ന

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Junior cheeru release his father chiranjeevis last movie trailer

Next Story
‘ഞാൻ ആരാ മോൾ’, പെരുമ്പാമ്പിനെ കയ്യിലെടുത്ത് മംമ്തയുടെ ഫൊട്ടോഷൂട്ട്; വീഡിയോmamtha mohandas, മംമ്ത മോഹൻദാസ്, mamta photoshoot, mamtha video, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com