എം.എസ്.ധോണിയും റായ് ലക്ഷ്മിയുമായുളള പ്രണയബന്ധവും തകർച്ചയും വലിയ വാർത്തയായിരുന്നു. 2008 ലെ ഐപിഎൽ കാലത്താണ് ഇരുവരും തമ്മിലുളള പ്രണയകഥ പുറത്തായത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാൽ അധികനാൾ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇപ്പോൾ ധോണിയെക്കുറിച്ച് ചോദിച്ചാൽ ആരാണ് അയാൾ എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്.

സ്പോട്ബോയ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ധോണിയെക്കുറിച്ച് റായ് ലക്ഷ്മി സംസാരിച്ചത്. മുൻകാമുകൻ ധോണിയെക്കുറിച്ച് ചോദിക്കാതെ അഭിമുഖം പൂർണമാകില്ലല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു ധോണിയോ ആരാണ് അയാൾ? എന്ന് റായ് ലക്ഷ്മി ചോദിച്ചത്. ”ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളുകളായി. അദ്ദേഹം ഇപ്പോൾ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തിൽ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോൾ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയതകർച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാൻ ഡേറ്റ് ചെയ്തു. എന്നാൽ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താൽപര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും”.

”ഞാൻ ധോണിയുമായി ഡേറ്റ് ചെയ്തിരുന്നോ ഇല്ലയോ എന്നതല്ല വിഷയം. ധോണിയെ ഞാൻ വിവാഹം കഴിക്കുമെന്ന് പറഞ്ഞുപരത്തിയാണ് ജനങ്ങളാണ്. അത് സത്യമായിരുന്നില്ല. ഞാൻ ധോണിയെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോൾ സിംഗിളാണ്. ഇപ്പോൾ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തിൽ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ”യെന്നും റായ് ലക്ഷ്മി പറഞ്ഞു.

ജൂലി 2 വിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാനുളള നീക്കത്തിലാണ് റായ് ലക്ഷ്മി. അതീവ ഗ്ലാമറസായിട്ടാണ് റായ് ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ബിക്കിനി ധരിച്ചും റായ് ലക്ഷ്മി എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook