Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

Uppum Mulakum: ട്രോളി കൊല്ലരുതേയെന്ന് കൈകൂപ്പി ജൂഹി, പിന്നാലെ നന്ദിയും; അതും ട്രോളി ട്രോളന്മാര്‍

Uppum Mulakum: വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

uppum mulakum, uppum mulakum series, uppum mulakum video, Juhi Rustagi, ജൂഹി രസ്താഗി, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, മുടിയൻ, uppum mulakum video, uppum mulakum latest episode, uppum mulagum new episode

Uppum Mulakum: ഉപ്പും മുളകും താരം ജൂഹി രുസ്തഗിയുടെ ഏറ്റവും പുതിയ അഭിമുഖവും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളന്മാരെ ട്രോളിക്കൊല്ലരുതെന്ന് പറഞ്ഞാണ് ജൂഹി വീഡിയോയില്‍ എത്തുന്നത് തന്നെ. എന്നാല്‍ അതൊന്നും കേട്ട ഭാവം നടിച്ചിട്ടില്ല ട്രോളന്മാര്‍.

രസകരമായ വീഡിയോയില്‍ ജൂഹി തന്റെ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. പ്രണയത്തെ കുറിച്ചും ഉപ്പും മുളകിനെ കുറിച്ചുമെല്ലാം ജൂഹി വാചാലയാകുന്നുണ്ട്. ഇതിനിടെ തന്നെ പ്രശസ്തയാക്കിയതിന് ട്രോളന്മാര്‍ക്ക് കൈ കൂപ്പി നന്ദി പറയുന്നുമുണ്ട് താരം.

Read More: Uppum Mulakum: എനിക്ക് പ്രണയമുണ്ട്; ഉപ്പും മുളകും സുന്ദരി ജൂഹി രുസ്തഗി

എന്നാല്‍ ജൂഹിയുടെ അപേക്ഷയും നന്ദിയും ട്രോളന്മാരെ ട്രോളുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. അഭിമുഖത്തില്‍ ജൂഹി നല്‍കിയ ഉത്തരങ്ങളെ സിനിമ രംഗങ്ങളുമായി ചേര്‍ത്തുവച്ച് രസകരമായ ട്രോളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി. ഉപ്പും മുളകിൽ ഉപയോഗിക്കുന്ന ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും സ്വയം ഡിസൈൻ ചെയ്യുന്നതാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Juhi rustagi troll video

Next Story
ബാഹുബലി 3 സംഭവിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല: പ്രഭാസ്prabhas, baahubali, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express