ഉപ്പും മുളകും താരം ജൂഹി രുസ്തഗിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരമുണ്ട്. താരത്തിന്റെ വസ്ത്രധാരണവും ചിരിയുമെല്ലാം ആരാധര്‍ക്കിടയില്‍ ഹിറ്റാണ്. ഇന്ന് ജൂഹി പോസ്റ്റ് ചെയ്ത ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മനോഹരമായ ചിത്രത്തോടൊപ്പം ജൂഹി നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വെള്ള നിറത്തിലുള്ള കിളിയെ തന്റെ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ജൂഹി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് ജൂഹി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ”ഈ നിമിഷത്തില്‍ സന്തോഷത്തോടെയിരിക്കുക, ഇതാണ് നിങ്ങളുടെ ജീവിതം” എന്നാണ്.

Read Here: Uppum Mulakum: ബിജു സോപാനത്തിന്റെ ഗൃഹപ്രവേശത്തിന് ഉപ്പും മുളകും താരങ്ങൾ എത്തിയപ്പോൾ: ചിത്രങ്ങള്‍ കാണാം

 

View this post on Instagram

 

Be happy for This moment this is your life

A post shared by juhi Rustagi (@juhirus) on


സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ജൂഹി രുസ്‌തഗി. പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്.

ഉപ്പും മുളകിന്റെ സംവിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി. ഉപ്പും മുളകിൽ ഉപയോഗിക്കുന്ന ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും സ്വയം ഡിസൈൻ ചെയ്യുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook