ആറാം വയസ്സിൽ എന്നെ പ്രപ്പോസ് ചെയ്ത കുട്ടി; ഇമ്രാൻ ഖാന്റെ കുട്ടിക്കാല കുസൃതിയോർത്ത് ജൂഹി ചൗള

ഇമ്രാന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ജൂഹി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

imran khan, juhi chawla, imran khan juhi chawla propose, juhi chawla wishes imran khan, imran khan birthday, imran, imran khan aamir khan, imran khan age, imran khan films, imran khan aamir nephew

ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡ് യുവതാരം ഇമ്രാൻ ഖാൻ. ഇമ്രാന് ആശംസകൾ നേർന്നുകൊണ്ട് നടി ജൂഹി ചൗള പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആറാം വയസ്സിൽ കുട്ടികുറുമ്പനായ ഇമ്രാൻ ഖാൻ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നാണ് ജൂഹി വെളിപ്പെടുത്തുന്നത്. ഇമ്രാന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രവും ജൂഹി പങ്കിട്ടു.

“ഇമ്രാൻ 6 വയസ്സുള്ളപ്പോൾ എന്നോട് വിവാഹാഭ്യർഥന നടത്തി!! എന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രണയിക്ക് ജന്മദിനാശംസകൾ. നിനക്കായി 100 മരങ്ങൾ നടുന്നു,”ജൂഹി കുറിച്ചു.

ഖയാമത്ത് സേ ഖയാമത്ത് തക്, ജോ ജീതാ വോഹി സിക്കന്ദർ എന്നീ ചിത്രങ്ങളിൽ ആമിർ ഖാന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഇമ്രാൻ ഖാൻ ആയിരുന്നു. ‘ഖയാമത്ത് സേ ഖയാമത്ത് തക്’ എന്ന ചിത്രത്തിൽ ജൂഹിയും അഭിനയിച്ചിരുന്നു. ആമിർ ഖാന്റെ സഹോദരി നുഷാത്ത് ഖാന്റെ മകൻ കൂടിയാണ് ഇമ്രാൻ. 90കളിലെ ഹിറ്റ് ജോഡികളായിരുന്ന ആമിർ ഖാനും ജൂഹി ചൗളയും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് ഇമ്രാൻ ജൂഹിയെ കണ്ടുമുട്ടിയതെന്നും ഒടുവിൽ ‘അവളോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും’ ഇത് വിശദീകരിക്കുന്നു.

ബാലതാരമായി എത്തിയ ഇമ്രാൻ, പിന്നീട് ‘ജാനേ തു യാ ജാനേ നാ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ബ്രേക്ക് കെ ബാദ്, ഡൽഹി ബെല്ലി, മേരെ ബ്രദർ കി ദുൽഹൻ, ഏക് മെയ്ൻ ഔർ ഏക് തു, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ദോബാര എന്നിവയാണ് ഇമ്രാന്റെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.

കങ്കണ റണാവത്തിനൊപ്പം കട്ടി ബട്ടി (2015) എന്ന ചിത്രത്തിലാണ് ഇമ്രാൻ ഖാൻ അവസാനമായി അഭിനയിച്ചത്. ‘മിഷൻ മാർസ്: കീപ്പ് വോക്കിംഗ് ഇന്ത്യ’ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ഏകദേശം എട്ട് വർഷത്തോളം അദ്ദേഹം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Juhi chawla reveals imran khan proposed to her at the age of six

The moderation of comments is automated and not cleared manually by malayalam.indianexpress.com