/indian-express-malayalam/media/media_files/uploads/2021/08/Juhi-Chawla-Preity-Zinta.jpeg)
ഐപിഎൽ മത്സരങ്ങൾ കാഴ്ചക്കാർ ആവേശത്തോടെ കാണുന്നു. പക്ഷേ ചില ഐപിഎൽ ടീമുകൾ സ്വന്തമാക്കിയ സെലിബ്രിറ്റികളുടെ തിരശ്ശീലയ്ക്ക് പിന്നിലുള്ള വിനോദങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയായ ജൂഹി ചൗള പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പഞ്ചാബ് കിംഗ്സ് സഹ ഉടമ പ്രീതി സിന്റയുമായി ജൂഹി ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിൽ. പക്ഷേ അവരുടെ ക്രിക്കറ്റ് ഗൗരവമേറിയ മത്സരമായിരുന്നില്ലി. മറിച്ച് അവർ ഒരുമിച്ച് ഒഴിവുസമയത്ത് നടത്തിയ ഒരു വിനോദദമായിരുന്നു.
“പ്രീതിയും ഞാനും, ഏതാണ്ട് യഥാർത്ഥ ഐപിഎൽ പോലെ തന്നെ എന്റർടൈനിങ്ങ് ആണ് !! ഉടൻ കാണാം," എന്ന് വീഡിയോക്കൊപ്പം അടിക്കുറിപ്പും ജൂഹി ചൗള നൽകിയിരിക്കുന്നു.
ഐപിഎൽ 2021 പതിപ്പ് കോവിഡ് -19 കാരണം നിർത്തിവച്ചിരുന്നു. സെപ്റ്റംബർ 19 ന് സീസണിലെ ബാക്കി മത്സരങ്ങൾ പുനരാരംഭിക്കും.
അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തിൽ, തന്റെ മകൾ ജാഹ്നവിയും ഷാരൂഖിന്റെ മകൻ ആര്യനും ഐപിഎല്ലിൽ അതീവ താത്പര്യം കാണിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ജൂഹി പറഞ്ഞിരുന്നു.
അന്തരിച്ച നടൻ ഋഷി കപൂർ അവസാനമായി അഭിനയിച്ച ശർമ്മാജി നംകീനാണ് ജൂഹിയുടേയാതി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.