മുന്‍കാലങ്ങളെ അപേക്ഷിച്ച് മാറ്റമുണ്ടെങ്കിലും നമ്മുടെ സിനിമാ ലോകത്ത് ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില കാഴ്ചപ്പാടുകളുണ്ടെന്ന് ബോളിവുഡ് താരം ജൂഹി ചൗള. യുവനടിമാരുടെ മേല്‍ സമ്മര്‍ദ്ദമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ‘സൈസ്-സീറോ’ ആയി ചെറിയ വസ്ത്രങ്ങള്‍ ധരിക്കലാണെന്നും വിശ്വസിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണെന്നും ജൂഹി ചൗള പ്രതികരിച്ചു.

‘ജെന്‍ഡര്‍, സമത്വം ഈ വിഷയങ്ങളിലൊക്കെ നടക്കുന്ന സംവാദങ്ങള്‍ എത്തരത്തിലാണെന്നതിനെ കുറിച്ച് എനിക്കറിയില്ല. ചിലകാര്യങ്ങളൊക്കെ നല്ലരീതിയാണ് മാറിയിരിക്കുന്നത്. എന്നാല്‍ മറ്റു ചിലതൊന്നും മാറിയിട്ടില്ല. നമ്മള്‍ പോകുന്നത് ശരിയായ ദിശയിലാണോ എന്ന് എനിക്കിപ്പോളും അറിയില്ല. 15 വര്‍ഷം മുമ്പ് സിനിമാ സെറ്റുകളില്‍ 100 പുരുഷന്മാര്‍ക്കൊപ്പം ഒന്നോ രണ്ടോ സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് 35 സ്ത്രീകള്‍ 65 പുരുഷന്മാര്‍ എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അത് നല്ലതാണ്’ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് ജൂചി ചൗള പറഞ്ഞത്.

സ്ത്രീകള്‍ക്ക് പുറത്തുപോകാനും ജോലി ചെയ്യാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ മറുപക്ഷത്ത് സിനിമകള്‍ ഇപ്പോളും നായക കേന്ദ്രീകൃതമാണ്. ഭൂരിഭാഗം സിനിമകളിലും നായകനാണ് നായകനെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ