പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി; വീണ ജോർജിനു ആശംസകളുമായി ജൂഡ്

‘ഓം ശാന്തി ഓശാന’ എന്ന തന്റെ കന്നി ചിത്രത്തിലേക്ക് വീണ ജോർജിനെയായിരുന്നു താൻ ആദ്യം കാസ്റ്റ് ചെയ്തത് എന്ന് ജൂഡ് ആന്റണി

Ohm Shanthi Oshaana, Jude Antony, Nazriya Veena George

പിണറായി മന്ത്രിസഭയിൽ കെകെ ശൈലജയുടെ അഭാവത്തിൽ ആറന്മുള എംഎൽഎയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. നിരവധി പേരാണ് വീണയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്, സംവിധായകനും നടനുമായ ജൂഡ് ആന്റണി പങ്കുവച്ച കുറിപ്പാണ് ഇക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത്. ‘ഓം ശാന്തി ഓശാന’ എന്ന തന്റെ കന്നി ചിത്രത്തിലേക്ക് വീണ ജോർജിനെയായിരുന്നു താൻ ആദ്യം കാസ്റ്റ് ചെയ്തത് എന്നാണ് ജൂഡ് പറയുന്നത്.

“ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ, എന്റെ കഥ പറച്ചിൽ ഏറ്റില്ല. സ്നേഹപൂർവ്വം അവരതു നിരസിച്ചു. അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ ‘അന്ന് പറഞ്ഞിരുന്നെങ്കിൽ മാം ആ വേഷം ചെയ്തേനെ’ എന്ന്. ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി. അഭിനന്ദനങ്ങൾ മാം. മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ,” ജൂഡ് കുറിക്കുന്നു.

പിന്നീട് ആ കഥാപാത്രം വിനയപ്രസാദിനെ ഏൽപ്പിക്കുകയായിരുന്നു ജൂഡ്.

Read more: ചരിത്രത്തിനൊപ്പം ചേർത്ത് പലതും വായിക്കേണ്ടതുണ്ട് എന്ന് റിമ; പുതിയ സർക്കാരിന് ആശംസകൾ നേർന്ന് ആഷിഖ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jude anthany joseph wishes to veena george

Next Story
ഞങ്ങൾക്കെല്ലാം ഇഷ്ടം കുട്ടുവിനെ; മലർവാടി കൂട്ടുകാർക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അജുNivinPauly, Aju Varghese, Malarvaadi Arts Club, Malarvaadi Arts Club memories, Malarvaadi Arts Club videos, nivin pauly old interview, അജു വർഗീസ്, നിവിൻ പോളി, മലർവാടി ആർട്സ് ക്ലബ്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com