scorecardresearch
Latest News

അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ ഷോട്ടിലാക്കിയോ?; സംവിധായകന്റെ മറുപടി

സാറാസിലെ ഒരു സീനിൽ വന്നു മറഞ്ഞുപോവുന്നത് പൃഥ്വിയാണോ എന്ന പ്രേക്ഷകരുടെ നിരന്തര അന്വേഷണത്തിന് ഉത്തരം നൽകുകയാണ് ജൂഡ്

അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ ഷോട്ടിലാക്കിയോ?; സംവിധായകന്റെ മറുപടി

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ്. ചിത്രം കണ്ട ചിലരെയെങ്കിലും അത്ഭുതപ്പെടുത്തോടെ സ്ക്രീൻ ഷോട്ട് എടുത്ത് സൂം ചെയ്തു നോക്കിയ ഒരു സീനുണ്ട് ചിത്രത്തിൽ. മക്കളുടെ വീട്ടിൽ നിന്നും മടങ്ങുന്ന മല്ലിക സുകുമാരന്റെ കഥാപാത്രത്തെ പിക്ക് ചെയ്യാൻ എത്തുന്ന ഒരു ഡ്രൈവറാണ് രൂപസാദൃശ്യം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്.

ഒറ്റ നോട്ടത്തിൽ പൃഥ്വിരാജിനെ പോലെ തോന്നിക്കുന്ന ആ ഡ്രൈവർ ഒരു സീനിൽ മാത്രമാണ് മിന്നി മറഞ്ഞ് പോവുന്നത്. അത് പൃഥ്വിയാണോ എന്ന് പ്രേക്ഷകരിൽ പലരും സാമൂഹികമാധ്യമങ്ങളിലൂടെ ജൂഡിനോട് ചോദിച്ചിരുന്നു.

Read more: Sara’s Malayalam Movie Review: സിമ്പിളാണ്, പവർഫുളും; ‘സാറാസ്’ റിവ്യൂ

ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന മല്ലിക സുകുമാരനെ പിക് ചെയ്യാൻ വന്ന പൃഥ്വിയേ ജൂഡ് ഷൂട്ട് ചെയ്ത് സീനിലാക്കി എന്ന രീതിയിൽ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. രൂപസാദൃശ്യം മാത്രമേയുള്ളൂ, അത് പൃഥ്വിയല്ലെന്ന് വെളിപ്പെടുത്തികൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജൂഡ് ഇപ്പോൾ.

“മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവർക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാൽ സിനിമയിലെ ആ ചെറുപ്പക്കാരൻ രാജുവല്ല,” എന്നാണ് ജൂഡ് വിശദമാക്കിയിരിക്കുന്നത്.

സാറാസിൽ ശക്തമായൊരു കഥാപാത്രത്തെയാണ് മല്ലിക സുകുമാരൻ അവതരിപ്പിച്ചിരിക്കുന്നത്. അന്നയുടെ അഭിനയത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് മല്ലിക സുകുമാരന്റെ പ്രകടനവും.

Read more: സ്ത്രീയുടെ ശരീരത്തിന്റെ ഉടമയാര്?; ‘സാറാസ്’ പുനർവായന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jude anthany joseph saras movie mallika sukumaran prithviraj