scorecardresearch
Latest News

ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂർ പോകുന്ന അനീഷ്, ശേഷം സ്‌ക്രീനിൽ; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ടൊവിനോ തോമസും ബേസിൽ ജോസഫും കമന്റ് ചെയ്തിട്ടുണ്ട്

Minnal Murali, മിന്നൽ മുരളി, Guru Somasundaram, Jude Anthany Joseph, Minnal Murali review, Minnal Murali full movie, Minnal Murali video, tovino thomas, ടോവിനോ തോമസ്, Guru Somasundaram, Basil Joseph, ബേസിൽ ജോസഫ്, ie malayalam

‘മിന്നൽ മുരളി’ റിലീസായതിനു ശേഷം മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അതിലെ വില്ലൻ കഥാപാത്രമായ ഷിബുവിനെ കുറിച്ചാണ്. സോഷ്യൽ മീഡിയയിലെല്ലാം ഷിബുവിനെയും ആ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെയും പ്രേക്ഷകർ അഭിനന്ദനങ്ങളാൽ മൂടുകയാണ്. അതിനിടയിലാണ് ജൂഡ് ആന്റണിയുടെ പുതിയൊരു പോസ്റ്റും ശ്രദ്ധ നേടുന്നത്.

“മിന്നൽ മുരളിയെ പറ്റിച്ച് ഡയറക്ടർ അറിയാതെ , കാസെറ്റ് കോപ്പിയുമായി ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂർ പോകുന്ന അനീഷ്, ശേഷം സ്ക്രീനിൽ” എന്ന അടികുറിപ്പോടെ ജൂഡ് പങ്കുവച്ച സോമസുന്ദരത്തിനൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. ജൂഡിന്റെ അടുത്ത ചിത്രത്തിൽ സോമസുന്ദരം എത്തുമോ എന്ന സംശയമാണ് ചിത്രം കണ്ട പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ടൊവിനോ തോമസും ബേസിൽ ജോസഫും കമന്റ് ചെയ്തിട്ടുണ്ട്.

‘മിന്നൽ മുരളി’യിൽ അനീഷ് എന്ന കഥാപാത്രത്തെ ജൂഡ് അവതരിപ്പിച്ചിരുന്നു. സിനിമയിലെ അനീഷിന്റെ ഡയലോഗുകൾ ഒക്കെ ആരാധകർ ചിത്രത്തിനു താഴെ കമന്റായി പങ്കുവയ്ക്കുന്നുണ്ട്.

Also Read: മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എപ്പോൾ? ചിത്രത്തിൽ ഒളിപ്പിച്ചുവച്ച ബ്രില്ല്യൻസുകളെന്തൊക്കെ?; ബേസിൽ ജോസഫ്, അഭിമുഖം

ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന ജെയ്‌സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ഷെല്ലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jude anthany joseph latest photo with guru somasundaram minnal murali