നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘മൂന്നാര്‍’ എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘അങ്കിള്‍’ എന്ന ചിത്രമാണ് ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഷട്ടര്‍ എന്ന ചിത്രത്തില്‍ സംവിധായകനായും അങ്കിളില്‍ തിരക്കഥാകൃത്തായും തിളങ്ങിയ ജോയ് മാത്യു പുതിയ ചിത്രത്തില്‍ എന്തായിരിക്കും കൈകാര്യം ചെയ്യുക എന്നത് വ്യക്തമായിട്ടില്ല.
നായികാ പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘മൂന്നാര്‍’ എന്നാണ് ജോയ് മാത്യു പറയുന്നത്. അതേ സമയം പുതിയ ചിത്രത്തിലേക്ക് അനുയോജ്യയായ നായികയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ഉടലാഴം എന്നിവയാണ് ജോയി മാത്യുവിന്റെ മറ്റ് ചിത്രങ്ങള്‍.