തിരുവനന്തപുരം: ഫെയ്സ്ബുക്ക് പ്രതികരണങ്ങള്‍ തത്ക്കാലത്തേക്ക് നിര്‍ത്തുന്നായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. ട്രോളന്മാരുടടേയും ഓണ്‍ലൈന്‍ പത്രക്കാരുടേയും ശല്യം സഹിക്കാന്‍ വയ്യാതെയാണ് താന്‍ പിന്‍വാങ്ങുന്നതെന്നാണ് ജോയ് മാത്യു പറയുന്നത്.

എഴുതുന്ന വിഷയങ്ങളില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളത് മുറിച്ചെടുത്തു ട്രോളുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രൊളന്മാരെയും ഓണ്‍ലൈന്‍ പത്രക്കാരുടേയും ശല്യം സഹിക്കവയ്യാത്തതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തന്റെ ഫേസ് ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നു എന്നാണ് ജോയ് മാത്യു കുറിച്ചത്. പേടി എന്നത് തനിക്ക് പരിചയമില്ലാത്ത ഒന്നാണെന്നും എന്നാല്‍ ശല്യം എന്നത് സഹിക്കാന്‍ കഴിയാത്ത ഒന്നാണെന്നും ജോയ് മാത്യു പറയുന്നു. ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു ഓടിരക്ഷപ്പെട്ടു എന്ന വാചകം ട്രോളര്‍മാര്‍ക്ക് ഉപയോഗിക്കാനായി താന്‍ സമര്‍പ്പിക്കുന്നെന്നും ജോയ് മാത്യു പോസ്റ്റില്‍ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രതികരണങ്ങള്‍ക്ക് തല്‍ക്കാലം വിട

ആദ്യമേ പറയട്ടെ പേടി എനിക്ക് പരിചയമില്ലാത്ത ഒന്നാണ് എന്നാല്‍
‘ശല്യം ‘എന്നത് എനിക്ക് സഹിക്കവയ്യാത്ത ഒന്നും.

എഴുതുന്ന വിഷയങ്ങളില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളത് മുറിച്ചെടുത്തു ട്രോളുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രൊളന്മാരെയും ഓണ്‍ലൈന്‍ പത്രക്കാരുടേയും ശല്യം സഹിക്കവയ്യാത്തതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ് ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നു.

ട്രോളന്മാര്‍ക്ക് ഉപയോഗിക്കാനായി ഒരു വാചകം കൂടി ഇവിടെ സമര്‍പ്പിക്കട്ടെ :ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു ഓടിരക്ഷപ്പെട്ടു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ