/indian-express-malayalam/media/media_files/uploads/2017/01/joy-mathew.jpg)
ലോ അക്കാദമിയിലെ വിദ്യാർഥികൾ നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരാളുടെ ധാർഷ്ട്യത്തിനു മുന്നിൽ അടിപതറേണ്ടതല്ല വിദ്യാർഥികളുടെ ഇഛാശക്തിയെന്ന് ജോയ് മാത്യു തുറന്നുപറഞ്ഞു. തങ്ങളെ പഠിപ്പിക്കാൻ ഈ അധ്യാപകൻ വേണ്ട എന്ന് കുട്ടികൾ ഒന്നടങ്കം പറയുമ്പോഴും പഠിപ്പിക്കണം എന്ന് വാശി പിടിക്കുന്ന അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം ലക്ഷ്‌മി നായരെ ഉദ്ദേശിച്ച് പറഞ്ഞു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം:
ഞങ്ങളെ പഠിപ്പിക്കാൻ ഈ അധ്യാപകൻ വേണ്ട എന്ന് കുട്ടികൾ ഒന്നടങ്കം പറയുമ്പോൾ "ഇല്ല ഞാൻ പോവില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ" എന്ന് പറയേണ്ട അവസ്‌ഥ ഒരധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണ്. അത് അദ്ധ്യാപകന്റെ ധാർഷ്ട്യം കൂടിയാണ്. ഇത്രക്ക് വലിയ പദവിയാണൊ ഒരു പ്രിൻസിപ്പൽ സഥാനം? ഒരാളുടെ ധാർഷ്ട്യത്തിനു മുന്നിൽ അടിപതറേണ്ടതല്ല വിദ്യാർഥികളുടെ ഇച്ഛാശക്തി. വിദ്യാർഥിസമരത്തിനു നേത്രൃത്വം കോടുക്കുന്ന പെൺകുട്ടികൾക്ക് എന്റെ ഐക്യദാർഢ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.