ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രമാണ് അങ്കിള്‍. ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് അദ്ദേഹം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്നും മനസ്സിലാകുന്നത്. ചിത്രം ഷട്ടറിനും മുകളില്‍ നില്‍ക്കുമെന്നും അല്ലെങ്കില്‍ താനീ പണി നിര്‍ത്തുമെന്നുമാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്ന ഒരു കമന്റിന് കൊടുത്ത മറുപടി.
ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ട്രോളിന് ‘ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കണം’ എന്ന് ഒരു ആരാധകന്‍ കമന്റിട്ടു. അതിന് ജോയ് മാത്യു നല്‍കിയ മറുപടി ‘നില്‍ക്കും, ഇല്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തും’ എന്നായിരുന്നു.
ജോയ് മാത്യുവിന്റെ തിരക്കഥയില്‍ 2012 ല്‍ റിലീസ് ചെയ്ത ഷട്ടര്‍ ഏറെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. ലാല്‍, സജിതാ മഠത്തില്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന അങ്കില്‍ ഏപ്രില്‍ 27ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമ്പന്നവ്യവസായിയായ കൃഷ്ണകുമാര്‍ മേനോന്‍ എന്ന കെ.കെ ആയാണ് മമ്മൂട്ടി എത്തുന്നത്. സിഐഎയില്‍ ദുല്‍ഖറിന്റെ നായികയായിരുന്ന കാര്‍ത്തിക മുരളിയാണ് മറ്റെരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവും ശക്തമായ ഒരു വേഷത്തിലെത്തുന്നു.
സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, കൈലേഷ്, ബാലന്‍ പാറയ്ക്കല്‍, കലാഭവന്‍ ഹനീഫ്, ജന്നിഫര്‍, ലക്ഷ്മി രാമകൃഷ്ണന്‍, നിഷാ ജോസഫ്, കെപിഎസി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.