ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയ്ലര് പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ വച്ച് മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ മലയാള സിനിമയിലെ താരങ്ങള്‍ ഒരേസമയം തങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെ ട്രെയിലര്‍ പോസ്റ്റ് ചെയതു.
മമ്മൂട്ടി, മക്കള്‍സെല്‍വന്‍ വിജയ് സേതുപതി, ദിലീപ്, ജയറാം,പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ബിജു മേനോന്,വിനായകന്,സൗബിന്, ജയസൂര്യ,വിനീത് ശ്രീനിവാസന് ,അനൂപ് മേനോന്, അജു വര്‍ഗീസ്, മഞ്ജു വാര്യര്‍, ഐശ്വര്യ ലക്ഷ്മി, തുടങ്ങിയ താരങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഒരേ സമയത്താണ് ട്രെയ്ലര് പുറത്തു വിട്ടത്
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍.ചന്ദ്രന് ആണ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന് ആയി എത്തുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’.
മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറില്‍ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാന്‍ ഉള്ള പ്രധാന ചിത്രം. ചാന്ദ്വി ക്രിയേഷന്‍സ് ആണ് ‘പൊറിഞ്ചു മറിയം ജോസ്’ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.