ജോജു ജോര്‍ജിനെ മുഖ്യ കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ആദ്യ പാട്ട് എത്തി. കുഞ്ചാക്കോ ബോബനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പാട്ട് റിലീസ് ചെയ്തത് .

പൂമുത്തോളെ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് പൂമരം, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായ അജീഷ് ദാസൻ ആണ്. രഞ്ജിൻ രാജാണ് ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷാണ്.

നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റീലീസ് ചെയ്തിരുന്നു. പിന്നാലെ ടീസറും എത്തി. ടീസർ റിലീസ് ചെയ്തത് യങ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനാണ്.

Read Also: നിഗൂഢതകളുമായി ജോജുവിന്റെ ‘ജോസഫ്’; ഫസ്റ്റ്‌ലുക്ക് മമ്മൂട്ടിയും ടീസര്‍ ദുല്‍ഖറും റിലീസ് ചെയ്തു

‘ജോസഫ്’ എന്ന ചിത്രത്തിനു വേണ്ടി കിടിലന്‍ മേക്കോവറിലാണ് ജോജു എത്തുന്നത്. വാര്‍ദ്ധക്യത്തിലെത്തിയ ജോസഫ് എന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ‘മാന്‍ വിത്ത് സ്‌കെയര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫി കബീറാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ