Latest News

എആർ റഹ്മാന്റെ പാട്ടുമായി ‘ജോസഫ്’ നായിക ആത്മിയ

‘ബോംബെ’ എന്ന ചിത്രത്തിൽ എആർ റഹ്മാൻ സംഗീതം നൽകിയ ഗാനമാണ് ആത്മിയ ആലപിക്കുന്നത്

Athmiya, Athmiya movies , Athmiya photos, Athmiya video, ജോസഫ്, Joseph movie heroine, Indian express malayalam, IE Malayalam

‘ജോസഫ്’ എന്ന ചിത്രത്തിലെ നായികാ വേഷമാണ് ആത്മിയയെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയത്. ആത്മിയയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ​ ശ്രദ്ധ കവരുന്നത്. ‘ബോംബെ’യിലെ മലരോട് മലരിങ്ങ് എന്നു തുടങ്ങുന്ന ഗാനം ശ്രുതി മധുരമായി ആലാപിക്കുകയാണ് ആത്മിയ. എആർ റഹ്മാന്റെ സംഗീതത്തിൽ സുജാത പാടിയ ഗാനമാണ് ഇത്.

 

View this post on Instagram

 

#sidsriram inspiration #arrahman

A post shared by Athmiya (@athmiyainsta) on

തമിഴിലൂടെയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ആത്മിയയുടെ സിനിമാ അരങ്ങേറ്റം. മാംഗ്ലൂരില്‍ സ്ഥിര താമസമായ ആത്മിയ ജോസഫിലെ നായികാ വേഷത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. സിനിമയ്‌ക്കൊപ്പം ആത്മിയയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ മാർകോണി മത്തായി എന്ന ചിത്രത്തിലും ആത്മിയ നായികയായി എത്തിയിരുന്നു.

 

View this post on Instagram

 

I hate awkward posesbt i always give the same

A post shared by Athmiya (@athmiyainsta) on

 

View this post on Instagram

 

#Mathrubhumi Arogya Magazine Shoot @vp.praveenkumar_photography Mua @sreshtamakeup

A post shared by Athmiya (@athmiyainsta) on

ബി എസ് സി നഴ്സിങ്ങ് വിദ്യാർത്ഥി കൂടിയാണ് ആത്മിയ. ലോക്ക്‌ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കോൾസെന്ററിൽ വളണ്ടിയറായും ആത്മിയ പ്രവർത്തിച്ചിരുന്നു. മാത്രമല്ല, ഡെലിവറി വാഹനത്തിൽ ഒപ്പം പോയി വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തു.

Read more: ഓൺലൈനിൽ ഭാര്യയുടെ എംബിഎ പഠനം, ആ ടീഷർട്ട് സത്യം വിളിച്ചു പറയുന്നുവെന്ന് ബേസിൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Joseph film heroine athmiya singing video

Next Story
ഓൺലൈനിൽ ഭാര്യയുടെ എംബിഎ പഠനം, ആ ടീഷർട്ട് സത്യം വിളിച്ചു പറയുന്നുവെന്ന് ബേസിൽBasil Joseph, Basil joseph wife, Basil Joseph wife photo, Basil Joseph films, Basil Joseph photos, േബസിൽ ജോസഫ്, മിന്നൽ മുരളി, Minnal murali, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express