/indian-express-malayalam/media/media_files/uploads/2023/05/jomol.jpg)
Source/ Facebook
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ജോമോൾ അഥവാ ഗൗരി. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാർച്ചയായി സ്ക്രീനിലെത്തിയ ജോമോൾ പിന്നീട് നായികാ വേഷത്തിലുമെത്തി. നിറം, ദീപസ്കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോൾ ശ്രദ്ധ നേടിയത്. 'എന്ന് സ്വന്തം ജാനിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കരവും ജോമോൾ സ്വന്തമാക്കി.
2002 ലാണ് ജോമോൾ വിവാഹിതായായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോൾ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് ജോമോൾ ഗൗരിയെന്ന് പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇവർക്കു രണ്ടു പെൺകുട്ടികളുണ്ട്.
തന്റെ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ ജോമോളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകൾ. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോൾ. ശേഷം സദസ്സിലുള്ളവരോട് ഓടി നടന്ന് സംസാരിക്കുന്നുമുണ്ട്.
അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകൾക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു. തന്റെ നൃത്ത പഠനകാലത്തെ കുറിച്ചും ജോമോൾ പറയുന്നുണ്ട്.
അഭിനയത്തിൽ അത്ര സജീവമല്ല ജോമോളിപ്പോൾ. എന്നാൽ സിനിമാമേഖലയിൽ താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സബ്റ്റൈറ്റിലിങ്ങിലാണ് ജോമോൾ സജീവമാകുന്നത്. നവ്യ നായരുടെ പുതിയ ചിത്രം 'ജാനകി ജാനേ'യിലൂടെയാണ് ജോമോൾ മറ്റൊരു രംഗത്തേയ്ക്ക് ചുവടുവച്ചത്. അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സൈജു കുറുപ്പാണ് നായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us