scorecardresearch

Jolly O Gymkhana OTT: ജോളി ഒ ജിംഖാന ഒടിടിയിൽ

Jolly O Gymkhana OTT Release & Platform: പ്രഭുദേവ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങലാവുന്ന ജോളി ഒ ജിംഖാന ഒടിടിയിൽ എത്തി. എവിടെ കാണാം?

Jolly O Gymkhana OTT Release & Platform: പ്രഭുദേവ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങലാവുന്ന ജോളി ഒ ജിംഖാന ഒടിടിയിൽ എത്തി. എവിടെ കാണാം?

author-image
Entertainment Desk
New Update
Jolly O Gymkhana OTT

Jolly O Gymkhana OTT

Jolly O Gymkhana OTT Release & Platform:  പ്രഭുദേവയും മഡോണ സെബാസ്റ്റ്യനും അഭിനയിക്കുന്ന ഡാർക്ക് കോമഡി ചിത്രം ജോളി ഒ ജിംഖാന ഒടിടിയിൽ. ശക്തി ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം 2024 നവംബർ 22-നാണ് തിയേറ്ററുകളിൽ എത്തിയത്. 

Advertisment

മഡോണ സെബാസ്റ്റ്യൻ അവതരിപ്പിക്കുന്ന ഭവാനിയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. പിടിച്ചുനിൽക്കാൻ റോക്കറ്റ് രവിയിൽ നിന്ന് പണം കടം വാങ്ങിയ ഭവാനി ഒരു വലിയ കാറ്ററിംഗ് ഓർഡർ ലഭിക്കാതെ വരുമ്പോൾ വലിയ തിരിച്ചടി നേരിടുകയാണ്. ഭവാനിയുടെ മുത്തച്ഛന് ചെലവേറിയ ശസ്ത്രക്രിയ ആവശ്യമായി വന്നതോടെ കുടുംബത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളായി. എം.എൽ.എ അടക്കലരാജിൻ്റെ തട്ടിപ്പ് അന്വേഷിക്കുന്ന അഭിഭാഷകൻ പൂങ്കുന്ദ്രനായാണ് പ്രഭുദേവ ചിത്രത്തിൽ എത്തുന്നത്. ബ്ലാക്ക് ഹ്യൂമറിനെയാണ് ചിത്രം പര്യവേക്ഷണം ചെയ്യുന്നത്. 

ബോക്‌സ് ഓഫീസിലും ജോളി ഒ ജിംഖാന മികച്ച പ്രതികരണം നേടിയിരുന്നു. ഡാർക്ക് കോമഡിയുടെയും അതുല്യമായ കഥപറച്ചിലിൻ്റെയും അടിസ്ഥാനത്തിൽ പ്രേക്ഷകർ IMDbൽ 8.2 / 10 റേറ്റിംഗ് ആണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. 

ട്രാൻസ്ഇന്ത്യ മീഡിയ & എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ രാജേന്ദ്ര എം രാജനും പുനിത രാജനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.  അഭിരാമി, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, റോബോ ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം എം സി ഗണേഷ് ചന്ദ്ര,  സംഗീതം അശ്വിൻ വിനായഗമൂർത്തി. രാമറാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്.  

Advertisment

ജോളി ഓ ജിംഖാന  എവിടെ കാണാം?
ജോളി ഒ ജിംഖാനയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ആഹാ സ്വന്തമാക്കി.  ഡിസംബർ 30 മുതൽ ആഹാ പ്ലാറ്റ്ഫോമിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

Read More

New Release OTT Prabhudeva

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: