ആർ റേറ്റഡ് സിനിമകളുടെ കളക്ഷനിൽ സർവകാല റെക്കോർഡ് തകർത്ത് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഡെഡ്പൂൾ 2, അതിന്റെ തന്നെ ആദ്യഭാഗം എന്നിവയുടെ റെക്കോർഡ് തകർത്താണ് എക്കാലത്തെയും വലിയ ആർ-റേറ്റഡ് ചിത്രമായി ജോക്കർ കുതിപ്പ് തുടരുന്നത്.

ഇതുവരെ 771.28 മില്ല്യൺ ഡോളറാണ്(5463 കോടിയിൽ അധികം) ജോക്കറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. വോക്കീൻ ഫീനിക്സാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ഗോതം സിറ്റിയുടെ നായകനായ ബാറ്റ്മാന്റെ കഥ പറഞ്ഞ ‘ദി ഡാർക്ക് നൈറ്റ്’ എന്ന ക്രിസ്റ്റഫർ നോളൻ ചിത്രത്തിലെ വില്ലനായിരുന്നു ജോക്കർ. ജോക്കറിന്റെ ജീവിതമാണ് പുതിയ ചിത്രം പറയുന്നത്. ആദ്യ ചിത്രത്തിൽ​ ജോക്കറായി വേഷമിട്ടത് ഹീത് ലെഡ്‌ജറായിരുന്നു.

Read More: Joker full movie leaked online by Tamilrockers: ‘ജോക്കര്‍’ സിനിമയുടെ വില്ലനായി തമിഴ്റോക്കേര്‍സ്

വയലന്‍സിന്റെ അതിപ്രസരമെന്ന പേരില്‍ യുഎസില്‍ ‘ആര്‍’ സര്‍ട്ടിഫിക്കറ്റാണ് ജോക്കറിനു നല്‍കിയിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റോടു കൂടി ഡി.സി കോമിക്‌സിന്റെ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടുന്ന പത്തു ചിത്രങ്ങളുടെ പട്ടികയിലെത്തിയ ആദ്യ ചിത്രം ജോക്കറാണ്. ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം അവിസ്മരണീയമായ പ്രകടനമാണ് നടന്‍ കാഴ്ചവച്ചത് എന്നാണ് ചിത്രത്തിന്റെ വിമര്‍ശകരടക്കം പറഞ്ഞത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ജോഗ്വിന്‍ ഫിനിക്‌സ് ടിഫ് ട്രിബ്യൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്തിരുന്നു. ഒപ്പം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്നു പുരസ്‌കാരങ്ങള്‍ ചിത്രം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook