Joker full movie leaked online by Tamilrockers: തമിഴ്റോക്കേര്‍സ് (Tamilrockers) എന്ന പൈറസി വെബ്‌സൈറ്റിന്റെ പുതിയ ഇരയായി ഇപ്പോള്‍ തിയേറ്ററുകളില്‍ ഉള്ള ഹോളിവുഡ് ചിത്രം ‘ജോക്കര്‍’. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് വോക്കീന്‍ ഫീനിക്സാണ്. ഒക്ടോബര്‍ രണ്ടാം തീയതിയാണ് ‘ജോക്കര്‍’ ഇന്ത്യയില്‍ പ്രദര്‍ശനത്തിനു എത്തിയത്. റോബര്‍ട്ട് ഡി നീറോ, സാസീ ബീട്സ്, ഫ്രാന്‍സിസ് കന്രോയ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Dhanush-Manju Warrier Starrer ‘Asuran’ full movie leaked on TamilRockers: ധനുഷ്-മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുരന്‍’ എന്ന ചിത്രം റിലീസ് ദിവസം തന്നെ ഇവര്‍ ചോര്‍ത്തിയിരുന്നു. ഇത് കൂടാതെ തെലുങ്ക് ചിത്രം ‘സൈ റാ നരസിംഹ റെഡ്ഡിയും, തമിഴ്റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.
തമിഴ്റോക്കേഴ്സിന്റെ തേര്‍വാഴ്ചയ്ക്കെതിരെ നടപടി എടുക്കാനായി സിനിമാ നിര്‍മ്മാതാക്കും മറ്റു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ദില്ലി ഹൈകോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.
Read Here: Kaappaan full movie leaked on Tamilrockers: കാപ്പാത്താൻ ആളില്ല; കാപ്പാൻ തമിഴ് റോക്കേഴ്സിൽ
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.
Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്