മലയാള സിനിമാ താരങ്ങളുടെ മക്കളെല്ലാം അവരെ പോലെ തന്നെ കുട്ടിത്താരങ്ങളാണ്. അല്ലെങ്കിൽ ജോജു ജോർജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ കണ്ടാൽ മതി. മൂന്ന് മക്കളും നല്ല ഒന്നാന്തരം പാട്ടുകാരാണ്. അപ്പു, പപ്പു, പാത്തു എന്ന വിളിപ്പേരുള്ള മൂന്ന് പേരുടേയും പാട്ടുകളാണ് ജോജു പങ്കുവച്ചിരിക്കുന്നത്.

Read More: Oscars 2020 Winners: ഓസ്‌കര്‍ പുരസ്കാരജേതാക്കളുടെ പൂര്‍ണ പട്ടിക

ജോജു പ്രധാന വേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ മനമറിയുന്നോള് എന്ന പാട്ടാണ് പാത്തു പാടുന്നത്. ജോജുവും പാത്തുവിന്റെ കൂടെയുണ്ട്. പാത്തു നല്ലൊരു പാട്ടുകാരിയാണെന്ന് ഇതിന് മുമ്പും തെളിയിച്ചിട്ടുണ്ട്. എത്രയോ പാട്ടുകൾ പാത്തു ഇതിന് മുമ്പും പാടിയിട്ടുണ്ട്. അതെല്ലാം ജോജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

View this post on Instagram

My Pappu fan of Kumblagi nights

A post shared by JOJU (@joju_george) on

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ആരാധകനാണ് ജോജുവിന്റെ മകൻ അപ്പു. കുമ്പളങ്ങിയിലെ ഹിറ്റ് ഗാനമായ ഉയിരിൽ തൊടും എന്ന ഗാനമാണ് അപ്പു പാടുന്നത്.

View this post on Instagram

Mr Appu our Moothon

A post shared by JOJU (@joju_george) on

അപ്പു പപ്പു പാത്തു എന്ന പേരിലാണ് ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയും പ്രവർത്തിക്കുന്നത്. ഇയാൻ, സാറാ, ഇവാൻ എന്നാണ് മക്കളുടെ യഥാർഥ പേരുകൾ.

മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു ജോർജ് പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook