scorecardresearch

ഒരു മാസം കൊണ്ട് എന്തൊരു മാറ്റം; ജോജുവിന്റെ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷിയും ജോജുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആന്റണി'

'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷിയും ജോജുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആന്റണി'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Joju George, Joju George transformation, Joju George makeover, Joju George Antony Movie Look

Joju George

സിനിമയിൽ ഒന്നു മുഖം കാണിക്കുക എന്ന സ്വപ്നവുമായി എത്രയോ വർഷങ്ങൾ ലൊക്കേഷനുകളിൽ കയറിയിറങ്ങി നടന്ന കഥ പറയാനുണ്ട് മലയാളത്തിന്റെ പ്രിയനടൻ ജോജുവിന്. പേരില്ലാത്ത ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ നിന്നും ഇന്ന് നായകസ്ഥാനത്തേക്ക് ഉയർന്നതിനു പിന്നിൽ ജോജുവിന്റെ വർഷങ്ങളുടെ കാത്തിരിപ്പും അധ്വാനവുമുണ്ട്. ആൾക്കൂട്ടത്തിലും നായകന്റെ നിഴലായും വില്ലന്റെ കയ്യാളായുമൊക്കെ ജോജു എത്രയോ സിനിമകളിൽ സ്ക്രീനിൽ മിന്നിമറഞ്ഞുപോയിട്ടുണ്ട്. പതിയെ പതിയെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ജോജുവിനെ തേടിവരാൻ തുടങ്ങി. പിന്നീട്, ജോസഫ്, ചോല, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജോജു നായകനിരയിലേക്ക് ഉയർന്നു. അവസാനം തിയേറ്ററുകളിലെത്തിയ ജോജു നായകനായ 'ഇരട്ട' വരെയുള്ള ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ജോജു എന്ന അഭിനേതാവിന്റെ വളർച്ചയുടെ ഗ്രാഫ് കൃത്യമായും പ്രേക്ഷകർക്കു മനസ്സിലാവും.

Advertisment

ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ജോജു ഇപ്പോൾ. ആന്റണിയുടെ ലൊക്കേഷനിൽ നിന്നുള്ള ജോജുവിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശരീരഭാരം കുറച്ച് കൂടുതൽ സ്മാർട്ടായ ജോജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. ജോജുവിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisment

സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിലെ താരങ്ങളായ നൈല ഉഷ,ചെമ്പൻ വിനോദ് ജോസ്,വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ഒപ്പം ആശാ ശരത്ത്, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ കൈകോർക്കുന്നുണ്ട്.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം -ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് എന്നിവർ നിർവഹിക്കുന്നു.

Joju George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: