/indian-express-malayalam/media/media_files/uploads/2018/05/Joju.jpg)
രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ എല്‍വിസ് എന്ന കഥാപാത്രത്തിലൂടെ ആയിരിക്കും ഒരുപക്ഷെ പ്രേക്ഷകര്‍ ജോജു ജോര്‍ജ് എന്ന നടനെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാകുക. ഏതാനും ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറാന്‍ ജോജുവിന് സാധിച്ചു.
അഭിനയത്തിനൊപ്പം നിര്‍മ്മാണവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട് ഇദ്ദേഹം. മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത, ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ളി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ജോജുവാണ്.
അടുത്തതായി നായക നടനിലേക്കുയരാന്‍ കാത്തിരിക്കുകയാണ് ഇദ്ദേഹം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ജോജു നായകനായി എത്തുന്നത്. ചിത്രത്തില്‍ മധ്യവയസ്‌കനായ ഒരു പൊലീസുകാരനെയാണ് ഇദ്ദേം അവതരിപ്പിക്കുക. പത്മപ്രിയയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍.
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പത്മപ്രിയ. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us