ഹാഫ് സെഞ്ച്വറിയടിച്ചല്ലേ?; ജോണി ആന്റണിയ്ക്ക് സർപ്രൈസൊരുക്കി സിനിമാലോകം

സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ താരങ്ങളും ജോണി ആന്റണിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്

Johny Antony, Johny Antony films, Johny Antony director, Johny Antony birthday

സംവിധായകനായും നടനായുമൊക്കെ മലയാളസിനിമയിൽ തന്റേതായ കയ്യൊപ്പു പതിപ്പിച്ച പ്രതിഭയാണ് ജോണി ആന്റണി. ഒത്തുചേരുമ്പോഴെല്ലാം ചിരിപ്പൂരമൊരുക്കുന്ന സഹൃദയനായ കൂട്ടുകാരനാണ് സിനിമാക്കാർക്ക് ജോണി ആന്റണി. ഇപ്പോഴിതാ, ജോണി ആന്റണിയുടെ അമ്പതാം ജന്മദിനത്തിൽ ആശംസകൾ കൊണ്ട് മൂടുകയാണ് സിനിമാപ്രവർത്തകരും താരങ്ങളും. സുരേഷ് ഗോപിയും ദിലീപും അടക്കമുള്ള താരങ്ങളും ജോണി ആന്റണിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചു കൊണ്ടായിരുന്നു ജോണിയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘സി ഐ ഡി മൂസ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 

കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യ ഭയ്യ, തോപ്പിൽ ജോപ്പൻ എന്നിങ്ങനെ പത്തോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഇപ്പോൾ അഭിനയത്തിൽ സജീവമാകുന്ന ജോണി ആന്റണിയെ ആണ് കാണാൻ കഴിയുക. ഹാസ്യവേഷങ്ങളും ക്യാരക്ടർ വേഷങ്ങളും ഒരുപോലെ മനോഹരമാക്കുന്ന ജോണി ആന്റണിയിലെ നടന് ഇന്നേറെ ആരാധകരുണ്ട്.

ഈ പറക്കും തളിക, കടൽ കടന്നൊരു മാത്തുക്കുട്ടി എന്നിങ്ങനെ ഏതാനും ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ടെങ്കിലും 2018ൽ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ഡ്രാമ മുതൽ ആണ് ജോണി ആന്റണിയിലെ നടൻ ശ്രദ്ധ നേടി തുടങ്ങിയത്. ജോസഫ്, ഇട്ടിമാണി, ഗാനഗന്ധർവ്വൻ, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഓപ്പറേഷൻ ജാവ എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം മിന്നും പ്രകടനമാണ് ജോണി ആന്റണി കാഴ്ച വച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Johny antony birthday special video

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com