പാരിസ്: ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ (74) അന്തരിച്ചു. റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസമായ ജോണി ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.

ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം പരിചയപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ജീന്‍ ഫിലിപ്പി സ്‌മെറ്റ് എന്ന ജോണി ഹാല്ലിഡേ. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച സംഗീതജ്ഞനായിരുന്നു അദ്ദേഹം. ജോണിന്റെ 110 മില്യണില്‍ അധികം ആല്‍ബങ്ങള്‍ ലോകമെങ്ങും വിറ്റു പോയിട്ടുണ്ട്.

1960ല്‍ പുറത്തിറങ്ങിയ ഹലോ ജോണി എന്ന ആല്‍ബത്തിലൂടെയാണ് ഹാല്ലിഡേ സംഗീത യാത്ര തുടങ്ങിയത്. 1961ല്‍ പുറത്തിറങ്ങിയ ലെറ്റ്‌സ് ട്വിറ്റ്‌സ് എഗൈന്‍ എന്ന കവര്‍ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. സംഗീതത്തോടൊപ്പം അഭിനയത്തിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ