/indian-express-malayalam/media/media_files/uploads/2022/01/mammootty-shabana.jpeg)
മലയാളത്തിന്റെ മികച്ച തിരക്കാഥാകൃത്തുക്കളിൽ ഒരാളായിരുന്നു ജോൺ പോൾ. 2022 ഏപ്രിൽ മാസത്തിലാണ് അദ്ദേഹം മരണമടയുന്നത്. മരണത്തിനു കുറച്ചു നാളുകൾ മുൻപാന് 'ജോണ്‍ പോള്‍ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു' എന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിലാണ് ടക്കാതെ പോയ തന്റെ സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
എം ടി വാസുദേവന്‍ നായരുടെ 'വാനപ്രസ്ഥം' എന്ന കഥയെ ആസ്പദമാക്കി ഒരു ചിത്രം നിർമ്മിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും അതില്‍ നായികാനായകന്മാരായി മമ്മൂട്ടിയേയും ശബാനാ ആസ്മിയേയുമായിരുന്നു മനസ്സില്‍ കണ്ടിരുന്നത് ജോണ്‍ പോള്‍ പറയുന്നു. എം ടി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന തരത്തില്‍ പ്ലാന്‍ ചെയ്തിരുന്ന 'വാനപ്രസ്ഥത്തി'ന്റെ കഥ ശബാനാ ആസ്മിയെ താന്‍ പറഞ്ഞു കേള്‍പ്പിച്ചിരുന്നു എന്നും അവര്‍ സന്തോഷത്തോടെ സഹകരിക്കാന്‍ സമ്മതിച്ചിരുന്നു എന്നും പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു.
"എം.ടി. സംവിധാനം ചെയ്യുന്നു, 'വാനപ്രസ്ഥ'മാണ് കഥ. അതില്‍ മാഷിന്‍റെ വേഷം അഭിനയിക്കണമെന്ന് പറഞ്ഞാല്‍, മമ്മൂട്ടി തയ്യാറാവും. മമ്മൂട്ടിക്കത് വേണ്ടെന്ന് പറയാനാവില്ല. മമ്മൂട്ടിക്ക് അതിമനോഹരമായി ആ വേഷം അഭിനയിക്കുവാനും കഴിയും. അപ്പുറത്ത് വിനോദിനി എന്ന നായികാകഥാപാത്രം മമ്മൂട്ടിയോടൊപ്പം അന്ന് വേണമെങ്കില്‍ സുഹാസിനിക്ക് അഭിനയിക്കാം. പക്ഷേ, അതൊരു സാധാരണ കോമ്പിനേഷനായിപ്പോകും.
പിന്നെ? അങ്ങനെയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ എന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നത് എം.ടി.യാണ്. അതിലെ ഒരു റെട്രോസ്പക്ടീവ് ഉത്ഘാടനം ചെയ്യുന്നത് ശബാനാ ആസ്മിയാണ്. ഞങ്ങള്‍ മൂന്നു പേരും താമസിക്കുന്നതു ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്‍റെഗസ്റ്റ് ഹൗസിലാണ്.
വൈകുന്നേരങ്ങളില്‍ വാസുവേട്ടന്‍ മുകളിലെ മുറിയിലായിരിക്കും. ഞാന്‍ താഴെ. ശബാനാ മുകളിലെ രണ്ടാമത്തെ മുറിയില്‍. ശബാനാ താഴെ വന്നു. ഞങ്ങള്‍ ഒരു ഡ്രിങ്ക് ഷെയര്‍ ചെയ്തിരിക്കുന്നതിനിടയില്‍ ഞാന്‍ 'വാനപ്രസ്ഥം' കഥയുടെ ഒരു ചുരുക്കം പറഞ്ഞു. വളരെ കുറച്ച് വാചകങ്ങളേ വിനോദിനി സംസാരിക്കുന്നുള്ളല്ലോ. ആ ധൈര്യത്തില്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഞാന്‍ ചോദിച്ചു. 'Can you do the role of Vinodini?'
Read Here: നടക്കാതെ പോയൊരു എംടി-പ്രിയന്‍ചിത്രം
/indian-express-malayalam/media/media_files/uploads/2022/01/Mammootty-Shabana-Azmi-John-Paul-Memories-FI-6.jpg)
ഒരു നിമിഷം അവരെന്‍റെ മുഖത്ത് പകച്ചു നോക്കി പിന്നെ നുണക്കുഴി തെളിച്ചു പ്രസാദമധുരമായി ചിരിച്ചു. 'With pleasure, when MT is writing and directing it… It wiil be an honour for me.'
ഞാനത് വാസുവേട്ടനോട് അപ്പോഴൊന്നും പറഞ്ഞില്ല. എന്‍റെ മനസ്സില്‍ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ് ഉരുവാകുന്നത്. എം.ടി. രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ഛായാഗ്രഹണമേഖലയിലേക്ക് മനസ്സില്‍ കണ്ടത് സന്തോഷ് ശിവനെയാണ്. എപ്പോഴോ ഒരിക്കല്‍ സന്തോഷിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഓടി നടന്ന് കാര്യങ്ങള്‍ നടത്തേണ്ട സ്ഥലത്ത്, എം.ടി.യ്ക്കുള്ള ശാരീരികപരാധീനതകളെ മറികടക്കാന്‍ ഛായാഗ്രാഹകനെന്ന നിലയ്ക്കു പുറമെയും സന്തോഷ് ശിവന്‍ കൂടെയുണ്ടാവും. മമ്മൂട്ടിയും ശബാനാ അസ്മിയും എം.ടി.യും സന്തോഷ് ശിവനും ഒരുമിച്ച് വരുന്ന അന്തര്‍ദേശീയനിലവാരമുള്ള സിനിമ എന്നതായി സ്വപ്‌നം."
എന്നാല്‍ 'വാനപ്രസ്ഥം' ചെയ്യാന്‍ തനിക്ക് കുറച്ചു കൂടി സാവകാശം വേണം എന്ന് എം ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ സിനിമ നടന്നില്ല. പകരം എം ടി ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ ഉരുത്തിരിഞ്ഞു വന്നത് 'ഒരു ചെറുപുഞ്ചിരി' എന്ന ചിത്രമാണ്.
എംടിയുടെ 'വാനപ്രസ്ഥ'ത്തെ ആധാരമാക്കി ബി. കണ്ണൻ 2001-ൽ 'തീർത്ഥാടനം' എന്ന ചിത്രം സംവിധാനം ചെയ്തു. അതില്‍ മുഖ്യ വേഷങ്ങളിലെത്തിയത് ജയറാം, സുഹാസിനി എന്നിവരാണ്.
Read more: നടക്കാതെ പോയൊരു എംടി-പ്രിയന്‍ ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us